പിക്‌സല്‍ സ്‌മാര്‍ട്ട് ഫോണ്‍, വെര്‍ച്വല്‍ റിയാലിറ്റിയില്‍ അധിഷ്‌ഠിതമായ ഡേഡ്രീം അങ്ങനെ നിരവധി പുതിയ ഉല്‍പന്നങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ച വര്‍ഷമാണ് 2016. എന്നാല്‍ ഈ വര്‍ഷം ഗൂഗിള്‍ സേവനവും വില്‍പനയും അവസാനിപ്പിച്ച ചില ഉല്‍പന്നങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...
1, ഗൂഗിള്‍ കംപയര്‍- ഓണ്‍ലൈന്‍ ഷോപ്പിങ് ഇടപാടുകാരെ ലക്ഷ്യമിട്ട് ഗൂഗിള്‍ അവതരിപ്പിച്ച കംപയര്‍ എന്ന സംവിധാനം ഈ വര്‍ഷം മാര്‍ച്ചിലാണ് അടച്ചുപൂട്ടിയത്.
2, ഹാങ്ഔട്ട് ഓണ്‍ എയര്‍- ഹാങ്ഔട്ടിന്റെ ലൈവ് സ്‌ട്രീമിങ് സര്‍വ്വീസ് ഒരു മാസം കൊണ്ടുതന്നെ പിന്‍വലിച്ചു. സെപ്റ്റംബറിലാണ് ഈ സേവനം അവസാനിപ്പിച്ചത്.
3, ഗൂഗിള്‍ നെക്‌സസ്- പിക്‌സല്‍ സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയതോടെ നെക്‌സസ് ബ്രാന്‍ഡ് ഗൂഗിള്‍ പിന്‍വലിച്ചു. 2010ലാണ് നെക്‌സസ് സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്.
4, പികാസ- ഗൂഗിളിന്റെ ഫോട്ടോ സര്‍വ്വീസ് ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനിപ്പിച്ചത്. 2002ല്‍ തുടങ്ങിയ പികാസ എന്ന കമ്പനിയെ 2004ലാണ് ഗൂഗിള്‍ ഏറ്റെടുത്തത്.
5, പ്രോജക്‌ട് അര- ഗൂഗിളിന്റെ പ്രത്യേക സ്‌മാര്‍ട്ഫോണ്‍ പദ്ധതിയായ പ്രോജക്‌ട് അര ഈ വര്‍ഷമാണ് അവസാനിപ്പിച്ചത്.
6, ക്രോം ആപ്പ്- മാക്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയ്‌ക്കുവേണ്ടി ഗൂഗിള്‍ പുറത്തിറക്കിയ ക്രോം ആപ്പ് അവസാനിപ്പിച്ചു. എന്നാല്‍ അടുത്തവര്‍ഷം പകുതിയോടെ കൂടുതല്‍ പ്രത്യേകതകളുമായി ക്രോം ആപ്പ് അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
7, മൈ ട്രാക്ക്സ്- ഗൂഗിളിന്റെ ഫിറ്റ്‌നസ് ട്രാക്കിങ് ആപ്പ് ആയ മൈ ട്രാക്ക്സ് ഈ വര്‍ഷമാണ് പിന്‍വലിച്ചത്. 2009ല്‍ തുടങ്ങിയ ആപ്പ് ആണിത്.
8, പനോരമിയോ- ലോക്കേഷന്‍ സെന്‍ട്രിക് ഫോട്ടോ ഷെയറിങ് സേവനമാണിത്. 2007ല്‍ ഗൂഗിള്‍ ഏറ്റെടുത്ത പനോരമിയോ, ഗൂഗിള്‍ എര്‍ത്ത്, ഗൂഗിള്‍ മാപ്പ് സേവനങ്ങള്‍ക്കൊപ്പമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പനോരമിയോ ഈ വര്‍ഷം അവസാനിപ്പിക്കുകയായിരുന്നു.