ഇന്ത്യയിലെ ആദ്യത്തെ 75 ഇഞ്ച് സ്മാര്‍ട്ട് ടിവി എംഐ; വില, സവിശേഷതകള്‍ എന്നിവയിങ്ങനെ

By Web Team  |  First Published Apr 16, 2021, 11:30 PM IST

ഈ വര്‍ഷം ആദ്യം ചൈനയില്‍ അവതരിപ്പിച്ച 75 ഇഞ്ച് ടിവിയാണ് ഷവോമിയുടെ എംഐ ക്യുഎല്‍ഇഡി ടിവി 75. എങ്കിലും, ഇത് ഇന്ത്യന്‍ വിപണിയില്‍ കുറച്ച് മാറ്റങ്ങളും കസ്റ്റമൈസേഷനുകളും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ സോഫ്‌റ്റ‍്‍വെയറിലോ ഹാര്‍ഡ്‌വെയറിലോ ആകാം.
 


ഇന്ത്യന്‍ ടിവി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഏപ്രില്‍ 23 ന് ഇന്ത്യയില്‍ ഏറ്റവും വലിയ സ്മാര്‍ട്ട് ടിവി വിപണിയിലെത്തിക്കാന്‍ ഷവോമിയുടെ എംഐ ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ 75 ഇഞ്ച് സ്മാര്‍ട്ട് ടിവിയാണിത്. ഇത് ഏറ്റവും ചെലവേറിയതും ആയിരിക്കുമെന്നാണ് സൂചന. 2018 മുതല്‍ ഇന്ത്യയില്‍ ടെലിവിഷനുകള്‍ വില്‍ക്കാന്‍ എംഐ തുടങ്ങിയിരുന്നു, കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിന്റെ ശ്രേണി വിപുലീകരിച്ചു. എംഐ ബ്രാന്‍ഡിംഗിന് കീഴില്‍ ടിവികള്‍ വില്‍ക്കാന്‍ തുടങ്ങിയെങ്കിലും കൂടുതല്‍ മത്സരം ലക്ഷ്യമിട്ട് കഴിഞ്ഞ മാസം ആദ്യത്തെ റെഡ്മി ടിവി അവതരിപ്പിച്ചിരുന്നു.

എംഐ ടിവികള്‍ ഇപ്പോള്‍ കൂടുതല്‍ പ്രീമിയം മാര്‍ക്കറ്റിനെ ലക്ഷ്യമിടുമെന്നും ഈ വര്‍ഷം അവസാനത്തോടെ രണ്ട് ലൈനപ്പുകളും വേര്‍തിരിക്കപ്പെടുമെന്നും ഷവോമി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം ചൈനയില്‍ അവതരിപ്പിച്ച 75 ഇഞ്ച് ടിവിയാണ് ഷവോമിയുടെ എംഐ ക്യുഎല്‍ഇഡി ടിവി 75. എങ്കിലും, ഇത് ഇന്ത്യന്‍ വിപണിയില്‍ കുറച്ച് മാറ്റങ്ങളും കസ്റ്റമൈസേഷനുകളും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ സോഫ്‌റ്റ‍്‍വെയറിലോ ഹാര്‍ഡ്‌വെയറിലോ ആകാം.

Latest Videos

undefined

രാജ്യത്തെ ഏറ്റവും പ്രീമിയം ടിവിയാണിത്. യൂറോപ്പില്‍, ഇതിന് ഏകദേശം 1,14,300 രൂപയാണ് വില. ടിവി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നും ഇത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും ഷവോമി അവകാശപ്പെടുന്നു. രാജ്യത്ത് സ്മാര്‍ട്ട് ടിവികളുടെ വില വര്‍ദ്ധിക്കുന്നതിനാല്‍ ഒരു ലക്ഷം രൂപയോളം എന്തായാലും ഇതിനു ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോള വേരിയന്റില്‍ നിന്ന് ചെറിയ വ്യത്യാസത്തോടെ കൂടുതല്‍ സവിശേഷതകള്‍ ഇതില്‍ വരുത്താന്‍ സാധ്യതയുണ്ട്. ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയുള്ള 75 ഇഞ്ച് ക്യുഎല്‍ഇഡി 4 കെ യുഎച്ച്ഡി (3,840-2,160 പിക്‌സല്‍) റെസല്യൂഷന്‍ ഡിസ്‌പ്ലേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 120 ഹേര്‍ട്‌സ് റിഫ്രെഷ് റേറ്റ്, നേര്‍ത്ത ബെസലുകള്‍ എന്നിവയും ഫീച്ചറുകളാണ്. ടിവിയില്‍ ആഗോളതലത്തില്‍ ഡൈനാമിക് ലോക്കല്‍ ഡിമ്മിംഗ്, ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10+ പിന്തുണ എന്നിവയുണ്ട്. 

ആറ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നു. ഇതില്‍ രണ്ട് ട്വീറ്ററുകളും നാല് വൂഫറുകളും ഉണ്ട്. 30 വാട്‌സ് സ്റ്റീരിയോ സ്പീക്കര്‍ സംവിധാനത്തോടെ ടിവിയെ സജ്ജമാക്കിയിരിക്കുന്നത്. ഡോള്‍ബി ഓഡിയോ, ഡിടിഎസ്എച്ച്ഡി പിന്തുണയോടെയാണ് ഇത് വരുന്നത്. 2 ജിബി റാമും 32 ജിബി സ്‌റ്റോറേജുമുള്ള 1.5 ജിഗാഹെര്‍ട്‌സ് മീഡിയടെക് എംടി 9611 പ്രോസസറാണ് ഈ ടിവിയുടെ കരുത്ത്.

ഒരു എച്ച്ഡിഎംഐ 2.1 പോര്‍ട്ട്, രണ്ട് എച്ച്ഡിഎംഐ 2.0 പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍, ഡ്യുവല്‍ബാന്‍ഡ് വൈഫൈ, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഗെയിമിംഗിനായി ഒരു പ്രത്യേക ഓട്ടോ ലോ ലേറ്റന്‍സി മോഡ് ഉണ്ട്.

click me!