പണം ലാഭിക്കുക എന്നത് ഇന്നത്തെ ജീവിതത്തില്‍ അത്യവശ്യമായ കാര്യമാണ്. എന്നാല്‍ അത് ശ്രമകരവുമാണ്. ഇത്തരം അവസരത്തിലാണ് ഒരാള്‍ക്ക് ഉപദേശം ലഭിക്കേണ്ടത്. ആ ഉപദേശം നിങ്ങളുടെ പോക്കറ്റില്‍ നിന്ന് തന്നെ ലഭിച്ചാലോ, അതേ സ്മാര്‍ട്ട്ഫോണിലെ മണി സേവിംഗ് ടിപ്പ്സ് നല്‍കുന്ന ചില ആപ്പുകളെക്കുറിച്ചാണ് പറയുന്നത്. ഇത്തരത്തില്‍ ഒരു ഉപയോക്താവിന് തീര്‍ത്തും ഗുണകരമായ മണി സേവിംഗ് ഉപദേശം നല്‍കുന്ന 4 ആപ്പുകളെ പരിചയപ്പെടാം.
ടിപ്പ് യൂവര്‍സെല്‍ഫ്
undefined
ഷോപ്പിംഗും മറ്റും ഇഷ്ടപ്പെടുന്നവര്‍ക്ക് എത്ര ചിലവഴിക്കാം, എത്ര ലാഭിക്കാം എന്നിവ വളരെ എളുപ്പത്തില്‍ ഈ ആപ്പ് വഴി കണ്ടെത്താം, ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് ഈ ആപ്പ് ലഭിക്കുക
ഇത് ഡൗണ്‍ലോഡ് ചെയ്യാം
ക്യൂപറ്റില്‍
നിങ്ങളുടെ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്ത് ഏതെല്ലാം തരത്തില്‍ പണം ലാഭിക്കാം എന്നതാണ് ഈ ആപ്പിന്‍റെ പ്രയോജനം, ലോങ്ങ് ടൈം പ്ലാനുകള്‍ ഉള്ളവര്‍ക്ക് ഉപകാരപ്രഥമാണ് ഈ ആപ്പ്. ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും ഈ ആപ്പ് ലഭിക്കും.
മണിവൈസ്
പണത്തിന്‍റെ ഒഴുക്ക് നിരീക്ഷിക്കാനും, ഒപ്പം ചെറിയ ബഡ്ജറ്റുകള്‍ ഉണ്ടാക്കാനും ഈ ആപ്പ് ഉപകരിക്കും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്.
ഡിജിറ്റ്
പണം ലാഭിക്കാനുള്ള എളുപ്പവഴിയെന്നാണ് ഈ ആപ്പിനെ ഇതിന്‍റെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. നിങ്ങളുടെ ചിലവ് ചെയ്യാനുള്ള പരിധി നിങ്ങളെ ഓര്‍മ്മിപ്പിക്കും എന്നത് തന്നെയാണ് ഈ ആപ്പിന്‍റെ പ്രത്യേകത. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്.