പുകവലി നിര്‍ത്താന്‍ മൂന്ന് മൊബൈല്‍ ആപ്പുകള്‍

By Web Desk  |  First Published Jun 26, 2018, 1:55 PM IST
  • ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ ആപ്പുകള്‍ ലഭിക്കുക

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും അത് ശീലമാക്കിയവര്‍ക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാറില്ല. പലരും സമയം പോകാന്‍ വേണ്ടിയും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴുമാണ് പുകവലി തുടങ്ങുന്നത്. പിന്നെ അത് നിര്‍ത്താന്‍ പറ്റാത്ത സ്ഥിതിയിലേയ്ക്കെത്തും. പുകവലി നിര്‍ത്താന്‍ പല വഴിയും സ്വീകരിക്കുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഒരു സ്മാര്‍ട് ഫോണിന്‍റെ സഹായത്തോടെ പുകവലി നിര്‍ത്താന്‍ നോക്കിയാലോ? അതേ, പുകവലി നിര്‍ത്താനും ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ ആപ്പുകള്‍ ലഭിക്കുക.  പുകവലി നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന മൂന്ന് ആപ്പുകള്‍ നോക്കാം. 

1. ക്വിറ്റ്നൗ (QuitNow)

Latest Videos

undefined

ക്വിറ്റ്നൗ ആപ്പ് നിങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കുകയും പുകവലി നിര്‍ത്തുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. പുകവലി നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സിഗരറ്റ് വാങ്ങാതെ ആ കാശ് സൂക്ഷിക്കുന്നതിനെ കുറിച്ചും ശരീരത്തിന്‍റെ ആരോഗ്യക്കുറിച്ച് വരെ നിങ്ങള്‍ ബോധവാന്മാരാക്കും.

2. ബട് നൗ (Butt Now)

പുകവലി നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന മറ്റൊരു ആപ്പാണ് ബട് നൗ. പുകവലിയോടുളള ആസക്തി കുറിക്കുന്നതോടൊപ്പം അവ നിര്‍ത്താനുളള വഴികളും നിങ്ങള്‍ക്ക് കാണിച്ച് തരും. ഇതൊരും സൌജന്യ ആപ്പല്ല. മറിച്ച്, ഈ ആപ്പ് ഉപയോഗിക്കാന്‍ 198 രൂപയാണ് നല്‍കേണ്ടത്. 

3. ക്രാവിങ് ടു ക്വിറ്റ് (Craving to Quit )  

പുകവലി നിര്‍ത്താനുളള ഒരു 21 ദിവസത്തെ പ്രോഗാമാണ് ഈ ആപ്പിലൂടെ ലഭിക്കുന്നത്. നിങ്ങളിലെ പുകവലി നിര്‍ത്താന്‍ ഈ ആപ്പ് അതി കഠിനമായ പല പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്. 

click me!