ദില്ലി: ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷം 2016 ആകുമെന്ന് പഠനം. നൂറ്റാണ്ടിലെ ഏറ്റവും ചൂടാകും 2016ല്‍ അനുഭവപ്പെടുകയെന്നും ഭൗമശാസ്ത്രമന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള ചൂടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അനുഭവപ്പെട്ടത് ഇതുവരെയില്ലാത്ത ചൂടാണ്. അമേരിക്കന്‍ ദേശീയ ഓഷ്യാനിക് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍റെ റിപ്പോര്‍ട്ടും ചൂട് കൂടുമെന്നാണ് സൂചിപ്പിക്കുന്നത്. ചൂടേറിയ വര്‍ഷമെന്ന 2015ന്റെ റിക്കാര്‍ഡ് 2016 മറികടക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്‍നിനോ പ്രതിഭാസമാണ് ചൂടു കൂടാന്‍ കാരണമെന്നാണ് കലാവസ്ഥാ പഠനം.