106 വയസില്‍ ഇന്‍റര്‍നെറ്റ് സ്റ്റാറായ മുത്തശ്ശി

By Web Desk  |  First Published Apr 28, 2017, 12:28 PM IST

വിജയവാഡ: സെബര്‍ലോകത്ത് താരമാകുവാന്‍ പ്രായം ഒരു ഘടകമാണോ, ആണെന്ന് പറയുന്നവര്‍ ആന്ധ്രപ്രദേശ് സ്വദേശിനിയായ മസ്തനാമ്മ അമ്മൂമ്മയെ അറിയണം. ഇപ്പോള്‍ പ്രായം 106. എന്നാല്‍ അമ്മൂമ്മയുടെ കണ്‍ട്രി ഫുഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ ഇതുവരെ 2,48,000  ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു. 

പാചകമാണ് ഈ മുത്തശ്ശിയുടെ പ്രധാന ഹോബി. യൂട്യൂബില്‍ സ്വന്തമായി ചാനലുള്ള ഈ മുത്തശ്ശി പാചക ക്ലാസുകളും നല്‍കുന്നു.  ഇപ്പോള്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്നത് മസ്തനാമ്മയുടെ എഗ്ഗ് ദോശയാണ്. നാടന്‍ മുട്ടകള്‍ അരിമാവില്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ രുചികരമായ ദോശയുടെ നിര്‍മാണ രീതി തന്നെ ആരെയും ആകര്‍ഷിക്കും.

Latest Videos

ഏകദേശം 95  കൊല്ലമായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കില്ല. ഭക്ഷണം പാചകം ചെയ്തു തരാന്‍ പറഞ്ഞാല്‍ അതിലും വലിയ സന്തോഷം ഈ മുത്തശ്ശിക്കില്ല. മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്‍റെ രുചിയറിഞ്ഞ കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ചാനലിലൂടെ മുത്തശ്ശിയുടെ നാടന്‍ വിഭവങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

click me!