ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനക്ക് സന്തോഷവാര്‍ത്ത

By Web Desk  |  First Published May 24, 2018, 2:43 PM IST

റൊമേറോയുടെ വലതുകാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുകയാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.


ബ്യൂണസ് അയേഴ്സ്: ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് സന്തോഷവാര്‍ത്ത. പരിക്കേറ്റ ഗോള്‍ കീപ്പര്‍ സെര്‍ജി യോ റൊമേറോ ലോകകപ്പിനുണ്ടാവുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ എലീന ഗ്യുര്‍ഷ്യോ പറഞ്ഞു. റൊമേറൊയുടെ പരിക്ക് ഗുരുതരമല്ലെന്നും ഐസ്‌ലന്‍ഡിനെതിരായ ആദ്യമത്സരത്തിന് മുമ്പ് പരിക്ക് ഭേദമാവുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നും ഗ്യുര്‍ഷ്യോ വ്യക്തമാക്കി. പരമാവധി രണ്ടോ മൂന്നോ ആഴ്ച കൊണ്ട് പരിക്ക് ഭേദമാവുമെന്നും ഗ്യുര്‍ഷോ അറിയിച്ചു.

റൊമേറോയുടെ വലതുകാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുകയാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിശദീകരണം തള്ളി ഭാര്യ രംഗത്തെത്തിയത്. എന്നാല്‍ ഭാര്യയുടെ വിശദീകരണത്തിനുശേഷം റൊമേറോയുടെ കാര്യത്തില്‍ ടീം മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Videos

മാ‍ഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ കീപ്പറായ റൊമേറോ ആണ് ഗോള്‍വലക്കുതാഴെ അര്‍ജന്റീനയുടെ ഫസ്റ്റ് ചോയ്സ്. ചെല്‍സിയുടെ വില്ലി കാബല്ലെറോ, ഫ്രാങ്കോ അര്‍മാനി എന്നിവരാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 23 അംഗ ടീമിലെ റിസര്‍വ് ഗോള്‍ കീപ്പര്‍മാര്‍. ജൂണ്‍ 16ന് ഐസ്‌ലന്‍ഡിനെതിരെ ആണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം.

click me!