ആരെത്തിയില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വൻമതിലായിരുന്ന രാഹുൽ ദ്രാവിഡ് എത്തണമെന്ന് സഞ്ജുവിന് നിർബന്ധമുണ്ടായിരുന്നു. എ ടീമിലും രാജസ്ഥാൻ റോയൽസിലും സഞ്ജുവിൻറെ ഗുരുവും വഴികാട്ടിയുമായിരുന്നു ദ്രാവിഡ്
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനും ചാരുലതയ്ക്കും വിഹാശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. തിരുവനന്തപുരത്തെ വിവാഹസത്കാരത്തില്‍ കുടുംബസമേതമാണ് രാഹുലെത്തിയത്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് വിവാഹത്തിലൂടെ സാക്ഷാത്കാരം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു മിന്നുകെട്ടെങ്കിലും ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലെ വിരുന്ന് വര്‍ണ്ണാഭമായിരുന്നു. ആരെത്തിയില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വൻമതിലായിരുന്ന രാഹുൽ ദ്രാവിഡ് എത്തണമെന്ന് സഞ്ജുവിന് നിർബന്ധമുണ്ടായിരുന്നു. എ ടീമിലും രാജസ്ഥാൻ റോയൽസിലും സഞ്ജുവിൻറെ ഗുരുവും വഴികാട്ടിയുമായിരുന്നു ദ്രാവിഡ്. ഭാര്യ സുചേതക്കൊപ്പമായിരുന്നു ദ്രാവിഡ് എത്തിയത്.
രാജസ്ഥാന്‍ റോയല്‍സിലെ സഞ്ജു രഞ്ജി ട്രോഫിയുടെ ഇടവേളയിലാണ് ചാരുവിനെ കൂടെക്കൂട്ടിയത്. മുഖ്യമന്ത്രി , വിഎം സുധീരൻ, അടക്കമുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖരും സഞ്ജുവിനും ഭാര്യക്കും ആശംസ അർപ്പിക്കാനെത്തി. ഈ മാസം മുപ്പതിന് മൊഹാലിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിന് മുന്‍പ് സഞ്ജു ടീമിനൊപ്പം ചേരും.