സമീപകാലത്തായി ഫോമിലല്ലാത്ത കുടീഞ്ഞോക്ക് ആത്മവിശ്വാസമേകാനാണ് ആ കിക്കെടുക്കാന്‍ അദ്ദേഹത്തെ വിളിച്ചതെന്ന് മെസ്സി പറഞ്ഞു. ലെവാന്തെയ്ക്കെതിരെയും നേരത്തെ കുടീഞ്ഞോ പെനല്‍റ്റി എടുത്തിരുന്നു.
മാഡ്രിഡ്: കോപ ഡെല്‍റേ ക്വാര്‍ട്ടറില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ബാഴ്സലോണ എതിരാളികളായ സെവിയ്യയെ 6-1ന് തകര്‍ത്തുവിട്ടപ്പോള്‍ ആരാധകര്‍ കൈയടിച്ചത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ നല്ല മനസിന് കൂടിയായിരുന്നു. ആദ്യ പാദത്തില്‍ 0-2ന് തോറ്റ ബാഴ്സക്ക് സെമിയിലെത്താന്‍ വലിയ മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസ്സിയെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ബാഴ്സക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു.
undefined
സ്വാഭാവികമായും സ്പോട് കിക്ക് എടുക്കാന്‍ എത്തേണ്ടത് ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സി തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ മെസ്സി പന്ത് കുടീഞ്ഞോക്ക് കൈമാറി. കിക്കെടുത്ത കുടീഞ്ഞോ അത് ഗോളാക്കുകയും മത്സരം ബാഴ്സ 6-1ന് കളി ജയിക്കുകയും ചെയ്തു. സമീപകാലത്തായി ഫോമിലല്ലാത്ത കുടീഞ്ഞോക്ക് ആത്മവിശ്വാസമേകാനാണ് ആ കിക്കെടുക്കാന്‍ അദ്ദേഹത്തെ വിളിച്ചതെന്ന് മെസ്സി പറഞ്ഞു. ലെവാന്തെയ്ക്കെതിരെയും നേരത്തെ കുടീഞ്ഞോ പെനല്‍റ്റി എടുത്തിരുന്നു. സെവിയക്കെതിരെ ലഭിച്ച പെനല്‍റ്റി കിക്കെടുക്കാനും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് കിക്കെടുക്കാന്‍ കുടീഞ്ഞോയെ വിളിച്ചത്. അതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും കുടിഞ്ഞോയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് തുടങ്ങിക്കഴിഞ്ഞെന്നും മെസ്സി പറഞ്ഞു.
അതേസമയം, കിക്ക് തനിക്ക് കൈമാറാനുള്ള മെസിയുടെ തീരുമാനത്തെ കുടീഞ്ഞോയും പുകഴ്ത്തി. കളിയില്‍ പെനല്‍റ്റികള്‍ സ്വാഭാവികമായും സംഭവിക്കും. പക്ഷെ അത് എനിക്ക് കൈമാറാനുള്ള മെസ്സിയുടെ തീരുമാനം അദ്ദേഹത്തിന്റെ വലിയ മനസിന്റെ അടയാളമാണ്. തന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ അതിലൂടെ കഴിഞ്ഞുവെന്നും കുടീഞ്ഞോ പറഞ്ഞു.