ഐഎസ്എല്‍ അഞ്ചാം പതിപ്പിന് 29ന് കിക്കോഫ് ചെയ്യാനിരിക്കെ ആരാധകരെ ആവേശംകൊള്ളിച്ച് തീം സോംഗ് പുറത്തിറക്കി കേരളാ ബ്ലാസ്റ്റേഴ്സ്. പൂര്‍ണമായി മലയാളത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഒരു ടീമല്ല, വികാരമാണെന്ന കുറിപ്പോടെയാണ് തീം സോംഗ് ആരാധകര്‍ക്കിടയിലേക്ക്
കൊച്ചി: ഐഎസ്എല്‍ അഞ്ചാം പതിപ്പിന് 29ന് കിക്കോഫ് ചെയ്യാനിരിക്കെ ആരാധകരെ ആവേശംകൊള്ളിച്ച് തീം സോംഗ് പുറത്തിറക്കി കേരളാ ബ്ലാസ്റ്റേഴ്സ്. പൂര്‍ണമായി മലയാളത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഒരു ടീമല്ല, വികാരമാണെന്ന കുറിപ്പോടെയാണ് തീം സോംഗ് ആരാധകര്‍ക്കിടയിലേക്ക് എത്തുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനാകാന്‍ തയാറെടുക്കൂവെന്നും ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആവശ്യപ്പെടുന്നു. 11 കളിക്കാര്‍ പന്ത്രണ്ടാമനായി ലക്ഷങ്ങള്‍, ഞങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് എന്നീവരികളെല്ലാം ആരാധകരെ ആവേശംക്കൊള്ളിക്കാനുറച്ചുള്ളതാണ്.
ഈ മാസം 29നാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്‍ ചാമ്പ്യന്‍മാരായ അമര്‍ തൊമാര്‍ കൊല്‍ക്കത്തയെ ആണ് നേരിടുന്നത്. കലിപ്പ് തീമില്‍ കഴിഞ്ഞ സീസണില്‍ പുറത്തിറക്കിയ തീം സോംഗും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സീസണൊടുവില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവാഞ്ഞതോടെ ഇത് ട്രോളുകള്‍ക്കും കാരണമായി.