വലതുകൈ ബാറ്റ്സ്മാൻമാർക്ക് ഇടംകൈ കൊണ്ടും ഇടംകൈ ബാറ്റ്സ്മാൻമാർക്ക് വലംകൈ കൊണ്ടുമാണ് അക്ഷയ് പന്തെറിഞ്ഞത്.
നാഗ്‌പൂര്‍: ഇറാനി കപ്പിന്‍റെ ഒന്നാം ദിനം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് വിദർഭ ഓൾറൗണ്ടർ അക്ഷയ് കർണേവാർ ആയിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഇരുകൈയും ഉപയോഗിച്ച് പന്തെറിഞ്ഞാണ് അക്ഷയ് വ്യത്യസ്തനായത്. വലതുകൈ ബാറ്റ്സ്മാൻമാർക്ക് ഇടംകൈ കൊണ്ടും ഇടംകൈ ബാറ്റ്സ്മാൻമാർക്ക് വലതുകൈ കൊണ്ടുമാണ് അക്ഷയ് പന്തെറിഞ്ഞത്. ഇരുകൈ കൊണ്ടും ഒരേ ആക്ഷനിൽ പന്തെറിയാൻ കഴിയുന്നു എന്നതാണ് ബൗളിംഗിന്‍റെ പ്രത്യേകത.
പതിമൂന്ന് റൺസെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്താനും വിദർഭ താരത്തിന് കഴിഞ്ഞു. രണ്ടുകൈയും കൊണ്ട് പന്തെറിയുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബൗളറാണ് അക്ഷയ് കർണേവാർ. നേരത്തേ തമിഴ്‌നാട് പ്രീമിയർ ലീഗിൽ മോകിത് ഹരിഹരനും രണ്ടുകൈ കൊണ്ടും പന്തെറിഞ്ഞിരുന്നു. ശ്രീലങ്കയുടെ കാമിൻഡു മെൻഡിസ്, പാകിസ്ഥാന്‍റെ യാസിർ ജാൻ, ഇംഗ്ലണ്ടിന്‍റെ ഗ്രഹാം ഗൂച്ച് തുടങ്ങിയവരും ഇതേ കഴിവുള്ളവരാണ്.