ദേശീയ പതാകയുമായി ഗ്രൗണ്ടിലേക്ക് ആരാധകന്‍ ഓടിയിറങ്ങിയപ്പോള്‍ ധോണി ചെയ്തത്

By Web Team  |  First Published Feb 10, 2019, 6:38 PM IST

ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നിതനിടെ ഗ്രൗണ്ടിലേക്ക് ഇന്ത്യയുടെ ദേശീയ പതാകയും പിടിച്ച് ഒരു ആരാധകന്‍ ഓടിയിറങ്ങി. ഓടിവന്ന് നേരെ ധോണിയുടെ കാലില്‍ വീണ ആരാധകനില്‍ നിന്ന് ആദ്യം ദേശീയ പതാക വാങ്ങി കൈയില്‍ പിടിക്കുകയാണ് ധോണി ചെയ്തത്.


ഹാമില്‍ട്ടണ്‍: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ നിന്ന് കാണികള്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കടക്കുന്നതും താരങ്ങളെ കെട്ടിപ്പിടിക്കുന്നതും ഇപ്പോള്‍ പതിവാണ്. ഇന്ത്യയില്‍ അടുത്തിടെ ചില കാണികള്‍ ക്രീസിലുള്ള ബാറ്റ്സ്മാനൊപ്പം സെല്‍ഫിയെടുക്കാന്‍ വരെ തയാറായി.

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിടയിലും സമാനമായ സംഭവമുണ്ടായി. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നിതനിടെ ഗ്രൗണ്ടിലേക്ക് ഇന്ത്യയുടെ ദേശീയ പതാകയും പിടിച്ച് ഒരു ആരാധകന്‍ ഓടിയിറങ്ങി. ഓടിവന്ന് നേരെ ധോണിയുടെ കാലില്‍ വീണ ആരാധകനില്‍ നിന്ന് ആദ്യം ദേശീയ പതാക വാങ്ങി കൈയില്‍ പിടിക്കുകയാണ് ധോണി ചെയ്തത്.

Latest Videos

undefined

ആരാധകന്‍ കുനിഞ്ഞ് കാലില്‍ വീഴുമ്പോള്‍ ദേശീയ പതാക നിലത്ത് മുട്ടുമെന്നതിനാലായിരുന്നു  ധോണിയുടെ നടപടി. ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ ധോണിയുടെ കാല്‍ക്കല്‍ കടലാസില്‍ എഴുതിയ ഒരു പോസ്റ്ററും വെച്ച് തൊഴുതാണ് മടങ്ങിയത്.

Dhoni Dhoni ❤ moment of the day 😍 fan moment ❤👍 pic.twitter.com/qLM14UzS2Q

— A.R.Saravanan (@sr_twitz)

ദേശീയ പതാക പിടിച്ച് നീങ്ങുന്ന ധോണിയെയും ദൃശ്യങ്ങളില്‍ കാണാം. മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗുമായി തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ ധോണിക്ക് ശോഭിക്കാനായില്ല. മത്സരം നാലു റണ്‍സിന് തോറ്റ ഇന്ത്യ ടി20 പരമ്പര 2-1 അടിയറവെച്ചു.

click me!