ടി20 ക്രിക്കറ്റില്‍ ധോണിയ്ക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്

By Web Team  |  First Published Feb 11, 2019, 12:04 PM IST

300 ട്വന്‍റി 20യില്‍ നിന്ന് ധോണി 24 അര്‍ധസെഞ്ച്വറികളോടെ 6136 റണ്‍സെടുത്തിട്ടുണ്ട്. ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്
ഇപ്പോള്‍ ധോണി.

ഹാമില്‍ട്ടണ്‍: ട്വന്‍റി 20 ക്രിക്കറ്റില്‍ എം എസ് ധോണിക്ക് മറ്റൊരു റെക്കോര്‍ഡുകൂടി. ട്വന്‍റി 20യില്‍ മുന്നൂറ് മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ധോണി സ്വന്തമാക്കി. ന്യുസീലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലാണ് ധോണി നേട്ടത്തില്‍ എത്തിയത്.

300 ട്വന്‍റി 20യില്‍ നിന്ന് ധോണി 24 അര്‍ധസെഞ്ച്വറികളോടെ 6136 റണ്‍സെടുത്തിട്ടുണ്ട്. ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്
ഇപ്പോള്‍ ധോണി.

Latest Videos

ട്വന്‍റി 20യില്‍ രോഹിത് ശര്‍മ്മ 298ഉം സുരേഷ് റെയ്ന 296ഉം ദിനേശ് കാര്‍ത്തിക്ക് 260ഉം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 446 ട്വന്‍റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡാണ് ഒന്നാം സ്ഥാനത്ത്.

click me!