ഗാരി സോബേഴ്സിനുശേഷം ആ അപൂര്‍വനേട്ടം സ്വന്തമാക്കി ജേസണ്‍ ഹോള്‍ഡര്‍

By Web Team  |  First Published Jan 28, 2019, 7:30 PM IST

ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ മറികടന്നാണ് ഹോള്‍ഡര്‍ ടെസ്റ്റ്  ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 1974ല്‍ ആണ് ഗാരി സോബേഴ്സ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനായത്.


ദുബായ്: ഇതിഹാസതാരം ഗാരി സോബേഴ്സിനുശേഷം ഐസിസി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ വിന്‍ഡീസ് താരമായി ജേസണ്‍ ഹോള്‍ഡര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറി പ്രകടനമാണ് ഹോള്‍ഡറെ ചരിത്ര നേട്ടത്തിലെത്തിച്ചത്.

ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ മറികടന്നാണ് ഹോള്‍ഡര്‍ ടെസ്റ്റ്  ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 1974ല്‍ ആണ് ഗാരി സോബേഴ്സ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനായത്. ഇതിനുശേഷം ഒറ്റ വിന്‍ഡീസ് താരം പോലും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടില്ല.

Latest Videos

ഇന്നലെ പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. 116 റേറ്റിംഗ് പോയന്റാണ് ഇന്ത്യക്കുള്ളത്. 106 റേറ്റിംഗ് പോയന്റുളള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

click me!