ആ രണ്ട് ടീമുകള്‍ ഉറപ്പായും ലോകകപ്പിന്റെ സെമിയിലെത്തുമെന്ന് ഹെര്‍ഷെല്‍ ഗിബ്സ്

By Web Team  |  First Published Feb 19, 2019, 5:25 PM IST

സെമിയിലെത്തുന്ന മറ്റ് രണ്ട് ടീമുകള്‍ ആരൊക്കെയാവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഗിബ്സ് പറഞ്ഞു. ഫാഫ് ഡൂപ്ലെസിയും ക്വിന്റണ്‍ ഡീ കോക്കും തിളങ്ങിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും സാധ്യതയുണ്ട്.


ജൊഹാനസ്ബര്‍ഗ്: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കെന്ന പ്രവചനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെര്‍ഷെല്‍ ഗിബ്സ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ കാലാവസ്ഥ ഒരു പ്രധാന ഘടകമാണെങ്കിലും ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പിന്റെ സെമിയിലെത്തുമെന്ന് ഗിബ്സ് പ്രവചിച്ചു.

സെമിയിലെത്തുന്ന മറ്റ് രണ്ട് ടീമുകള്‍ ആരൊക്കെയാവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഗിബ്സ് പറഞ്ഞു. ഫാഫ് ഡൂപ്ലെസിയും ക്വിന്റണ്‍ ഡീ കോക്കും തിളങ്ങിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഓള്‍ റൗണ്ടറുടെ അഭാവും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണെന്നും ഗിബ്സ് പറഞ്ഞു.

Latest Videos

ഏകദിന റാങ്കിംഗില്‍ ഇംഗ്ലണ്ട്  ഒന്നാം സ്ഥാനക്കാരാണ്. കൂടാതെ ആതിഥേയരുമാണ്. ഇന്ത്യയാകട്ടെ മികച്ച പ്രകടനമാണ് അടുത്തകാലത്തായി പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു ടീമുകളും സെമി ഫൈനലില്‍ ഉണ്ടാവുമെന്ന് എനിക്കുറപ്പാണ്. ഇംഗ്ലണ്ടിലെ കാലവസ്ഥ ടീമുകളുടെ പ്രകടനത്തില്‍ നിര്‍ണായകമാവാനിടയുണ്ട്. ബൗളിംഗും പ്രധാനമാണെന്നും ഗിബ്സ് പറഞ്ഞു.

click me!