പ്രിയപ്പെട്ട സലാ, നിനക്കായി അവനും കാത്തിരിക്കുന്നു; ഉള്ളുലച്ച് ആ ചിത്രം

By Web Team  |  First Published Feb 6, 2019, 2:22 PM IST

സലയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു നാല. നാല നിന്നെ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് റോമിന ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചത്.


ലണ്ടന്‍: വിമാനാപകടത്തിൽ കാണാതായ കാർഡിഫ‌് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട‌്ബോൾ താരം എമിലിയാനോ സലയെ കാത്തിരിക്കുന്ന വളര്‍ത്തുനായ നാലയുടെ ചിത്രം ആരാധക മനസില്‍ നീറ്റലായി. സലയുടെ സഹോദരി റോമിനയാണ് സോഷ്യല്‍ മീഡിയയില്‍ നാലയുടെ ചിത്രം പങ്കുവെച്ചത്. സലയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു നാല. നാല നിന്നെ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് റോമിന ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചത്.

Latest Videos

undefined

സല സഞ്ചരിച്ച ചെറുവ വിമാനത്തിന്റെതെന്ന് കരതുന്ന അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കടലിടുക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടുകിട്ടിയെങ്കിലും ഇത് സലയുടേതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.

തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ തട്ടകമായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള 'പൈപ്പര്‍ പി.എ-46 മാലിബു' ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ താരത്തിനെയും പൈലറ്റിനെയും കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

click me!