കൂട്ടിയിടിക്ക് ഒടുവില്‍ ഔട്ട്; കാണാം ബിഗ് ബാഷിലെ രസകരമായ റണ്ണൗട്ട്

By Web Team  |  First Published Jan 31, 2019, 1:22 PM IST

സിഡ്നി തണ്ടേഴ്സിന്റെ ജൊനാഥന്‍ കുക്കും ഗുരീന്ദര്‍ സന്ധുവുമാണ് സിംഗിളെടുക്കാനുള്ള ഓട്ടത്തിനിടെ പരസ്പരം കൂട്ടിയിടിച്ചത്. ഇരുവര്‍ക്കുമിടയില്‍പെട്ട ബൗളറും നിലത്തു വീണെങ്കിലും പന്ത് കൈയിലെടുത്ത് കുക്കിനെ റണ്ണൗട്ടാക്കി.


മെല്‍ബണ്‍: വെടിക്കെട്ട് ബാറ്റിംഗും അസാധാരണ ക്യാച്ചുകളും പിറക്കുന്ന ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കഴിഞ്ഞദിവസം കണ്ടത് രസകരമായൊരു റണ്ണൗട്ട്. മെല്‍ബണ്‍ റെനഗഡ്സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ രസകരമായ പുറത്താകല്‍.

സിഡ്നി തണ്ടേഴ്സിന്റെ ജൊനാഥന്‍ കുക്കും ഗുരീന്ദര്‍ സന്ധുവുമാണ് സിംഗിളെടുക്കാനുള്ള ഓട്ടത്തിനിടെ പരസ്പരം കൂട്ടിയിടിച്ചത്. ഇരുവര്‍ക്കുമിടയില്‍പെട്ട ബൗളറും നിലത്തു വീണെങ്കിലും പന്ത് കൈയിലെടുത്ത് കുക്കിനെ റണ്ണൗട്ടാക്കി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ റെനഗേഡ്സിന് 140 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂവെങ്കിലും തണ്ടേഴ്സിനെ 113 റണ്‍സിലൊതുക്കി വിജയം പിടിച്ചെടുത്തു.

There is a LOT going on in this bizarre run-out! 😲 pic.twitter.com/8vkEmWsx5l

— cricket.com.au (@cricketcomau)

Latest Videos

51 റണ്‍സടിക്കുകയും രണ്ട് വിക്കറ്റെടുക്കുകയും ചെയ്ത റെനഗേഡ്സിന്റെ കാമറോണ്‍ ബോയ്സെ ആണ് കളിയിലെ താരം. വിജയത്തോടെ റെനഗേഡ്സ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തണ്ടേഴ്സ് അ‍ഞ്ചാം സ്ഥാനത്താണ്.

click me!