എന്നാലിപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി തന്നെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായിരിക്കുന്നു. ഇഷാന്‍ കിഷന്‍ ബാറ്ററായി ടീമില്‍ തുടരും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റണ്‍വേട്ടയില്‍ ആറാമതും ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നാലാമതുമായിരുന്നു സഞ്ജു. എന്നിട്ടും ഇതുവരെ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായിരുന്നില്ല എന്നതു ശ്രദ്ധേയം.
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള(T20I series vs Sri Lanka) ഇന്ത്യന്‍ ടീമിനെ(( Indian Team)) പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന്‍റെ സന്തോഷത്തിലാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. അന്ന് നിരാശപ്പെടുത്തിയ സഞ്ജു അതിനുശേഷം നടന്ന ഐപിഎല്ലിന്‍റെ രണ്ടാം പാദത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ഇഷാന്‍ കിഷനെയാണ് റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ ഇതുവരെ പരിഗണിച്ചിരുന്നത്.
എന്നാലിപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി തന്നെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായിരിക്കുന്നു. ഇഷാന്‍ കിഷന്‍ ബാറ്ററായി ടീമില്‍ തുടരും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റണ്‍വേട്ടയില്‍ ആറാമതും ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നാലാമതുമായിരുന്നു സഞ്ജു. എന്നിട്ടും ഇതുവരെ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായിരുന്നില്ല എന്നതു ശ്രദ്ധേയം. റിഷഭ് പന്തിന്‍റെ ബാക്ക് അപ്പായും ഓപ്പണറായും ഇഷാന്‍ കിഷന് മാത്രമാണ് ഇതുവരെ ടീമില്‍ അവസരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങിയെങ്കിലും പിന്നീട് മികച്ച പ്രകടനങ്ങള്‍ കിഷനില്‍ നിന്ന് അന്യമായതാണ് ടീം മാനേജ്മെന്‍റിനെ ഇപ്പോള്‍ മാറിച്ചിന്തിപ്പിച്ചതെന്നാണ് സൂചന.
undefined
ലോകകപ്പ് ടീമിലെത്താന്‍ സഞ്ജുവിന് സുവര്‍ണാവസരം
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെ ഒരുക്കുന്ന തിരക്കിലാണ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. അതിനാല്‍ ഓരോ പൊസിഷനിലേക്കും പരമാവധി യുവതാരങ്ങളെ പരീക്ഷിച്ച് മാറ്ററിയാനാണ് ഇരുവരുടെയും ശ്രമം. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ സഞ്ജുവിന് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അന്തിമ ഇലവനില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടുതന്നെ മൂന്ന് മത്സരങ്ങളിലും തിളങ്ങിയാല്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടി20 പരമ്പരകളിലും ടീമിലിടം നേടാനാവും.
കിഷന്‍ സമ്മര്‍ദ്ദത്തില്‍
മറുവശത്ത് ഐപിഎല്ലിന്‍റെ രണ്ടാം പാദത്തില്‍ നിറം മങ്ങിയ കിഷന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കൂടി നിരാശപ്പെടുത്തിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ ഐപിഎല്ലിലും ഫോം മങ്ങിയതിന്‍റെ പേരില്‍ പലപ്പോഴും മുംബൈയുടെ ആദ്യ ഇലവനില്‍ നിന്നുപോലും കിഷന്‍ പുറത്തായിരുന്നു. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ വിലകൂടിയ താരമായെങ്കിലും ഐപിഎല്‍ ലേലത്തിലെ പണത്തിളക്കം ഇന്ത്യന്‍ ടീമിലേക്ക് സെലക്ട് ചെയ്യുമ്പോള്‍ പരിഗണിക്കില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.
എങ്കിലും ടി20 ലോകകപ്പിന് മുന്നൊരുക്കമായി ടീമിനെ ഒരുക്കുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്തിന്‍റെ ബാക്ക് അപ്പായി ഇപ്പോഴും കിഷനെ തന്നെയാണ് വിശ്വാസം. എന്നാല്‍ അവസരങ്ങള്‍ ലഭിച്ചിട്ടും കിഷന്‍ ഫോം തിരിച്ചുപിടിക്കാത്തത് ഇരുവരെയും മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് മാത്രം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സമീപകാലപ്രകടനങ്ങളുടെ ബലത്തിലല്ല സഞ്ജു ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തുന്നത് എന്നും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ലഭിച്ച അവസരം നിര്‍ണായകവുമാണ്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ വരാനിരിക്കുന്ന ടി20 പരമ്പരകളിലും സഞ്ജുവിന് അവസരം ലഭിക്കും. വരാനിരിക്കുന്ന പരമ്പരകളിലും ഐപിഎല്ലിലും ബാറ്റിംഗില്‍ തിളങ്ങാനായാല്‍ ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമില്‍ കളിക്കുന്ന മലയാളിയാവാന്‍ സഞ്ജുവിന് മുന്നില്‍ സാധ്യതകളുണ്ട്.
India's squad for the T20I series: Rohit (C), Ruturaj, Ishan (WK), Surya, Shreyas Iyer, Venkatesh, Deepak Chahar, Bumrah (VC), Bhuvneshwar Kumar, Deepak Chahar, Harshal, Siraj, Samson (WK), Ravi Jadeja, Chahal, Bishnoi, Kuldeep, Avesh.