കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മിര്‍സ. പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സാനിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചത്.
ഹൈദരാബാദ്: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മിര്‍സ. പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സാനിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30നാണ് സാനിയ മിര്‍സ- ഷൊഹൈബ് മാലിക് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഇസ്‌ഹാന്‍ മിര്‍സ മാലിക്ക് എന്നാണ് കുഞ്ഞിന് പേരുനല്‍കിയത്.
ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്ന് സാനിയ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി സാനിയ നവംബറില്‍ ജിമ്മില്‍ പരിശീലനം ആരംഭിച്ചിരുന്നു. 'ഇന്ന് ഇത് സംഭവിച്ചു' എന്ന തലക്കെട്ടോടെയായിരുന്നു സാനിയയുടെ പരിശീലന വീഡിയോ.
So... this happened today 😌😉🤪🎾 pic.twitter.com/4J2crpSrG5
— Sania Mirza (@MirzaSania)
undefined
32 വയസുകാരിയായ മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരം 2017 ഒക്‌ടോബര്‍ മുതല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2020ലെടോക്കിയോ ഒളിംപിക്‌സില്‍ കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡബ്ലു ടി എ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ മിര്‍സ. മാര്‍ട്ടീന ഹിംഗിസിനൊപ്പം മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്.
ഏഴ് മാസം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ സഹോദരി അനം മിര്‍സയ്‌ക്കൊപ്പം ടെന്നീസ് കളിച്ച് സാനിയ ഏവരെയും അമ്പരപ്പിച്ചിരുന്നു. അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സെറീന വില്യംസും വിസ്‌മയിപ്പിച്ചിട്ടുണ്ട്.
Told you ... can’t keep me away .. I need some wheels to move though 🤷🏽♀️😂😏🤰🏽 #Allhamdulillah
A post shared by Sania Mirza (@mirzasaniar) on Aug 8, 2018 at 9:34am PDT