എന്റെ മാനം പോയി. എന്തായാലും ടി20 പരമ്പര പോയത് പോയി. ഏകദിന പരമ്പരയിലെങ്കിലും ഗംഭീരമായി കളിക്കണമെന്നാണ് സെവാഗ് കോലിയോട് പറയുന്നത്.
ദില്ലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തോല്‍വിയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ട്രോളി വീരേന്ദര്‍ സെവാഗ്. ഏകദിന പരമ്പരക്ക് മുന്നോടിയായി മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ വീഡിയോയിലാണ് സെവാഗ് കോലിയെ ട്രോളുന്നത്.
മാക്സ്‌വെല്‍ വിജയറണ്ണടിച്ചശേഷം കോലിയെ ഫോണില്‍ വിളിക്കുന്ന സെവാഗ് പറയുന്നത്, അനിയാ, നിങ്ങളവിടെ എന്തെടുക്കുകയായിരുന്നു. ഓസീസ് കളിക്കാരെ 'ബേബി' മാരാക്കി ഞാനെത്ര കളിയാക്കിയതാണെന്ന് നിങ്ങള്‍ക്കറിയില്ലെ. എന്റെ മാനം പോയി. എന്തായാലും ടി20 പരമ്പര പോയി. ഏകദിന പരമ്പരയിലെങ്കിലും ഗംഭീരമായി കളിക്കണമെന്നാണ് സെവാഗ് കോലിയോട് പറയുന്നത്.
.'s belief and ’s babysitting skills - the Paytm ODIs will be a test of all that and more!
Don't miss it from March 2nd, 12:30 PM onwards on Star Sports! pic.twitter.com/49Sshcx9VY
ഓസ്ട്രേലിയുടെ ഇന്ത്യന്‍ പരമ്പരക്ക് മുമ്പ് ഓസ്ട്രേലിയന്‍ താരങ്ങളെ കുട്ടികളാക്കി സ്റ്റാര്‍ സ്പോര്‍ട്സ് പ്രമോഷണല്‍ വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഋഷഭ് പന്തിനെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബേബി സിറ്ററായി ക്ഷണിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ ഹൈദരാബാദിലാണ് തുടങ്ങുന്നത്.