ഡബ്ല്യൂഡബ്ല്യൂഇ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഡ്വെയ്ന്‍ ജോണ്‍സനാണ് ക്രിസ്റ്റ്യാനോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്
ദില്ലി: സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമിൽ (Instagram) ഒരു പോസ്റ്റിന് ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി എന്ന വിശേഷണത്തില്‍ മാറ്റമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo). ഒരു പോസ്റ്റിന് 1,604,000 ഡോളറാണ് (12 കോടി രൂപ) ക്രിസ്റ്റ്യാനോയുടെ വരുമാനം. ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയാണ് തലപ്പത്ത്. ആഗോളപട്ടികയില്‍ 19-ാം സ്ഥാനത്തുള്ള കോലിയുടെ (Virat Kohli) പ്രതിഫലത്തുക 680,000 ഡോളർ (അഞ്ച് കോടി).
ഡബ്ല്യൂഡബ്ല്യൂഇ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഡ്വെയ്ന്‍ ജോണ്‍സനാണ് (ദ് റോക്ക്) ക്രിസ്റ്റ്യാനോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 1,523,000 ഡോളർ ഒരു പോസ്റ്റിന് റോക്കിന് ലഭിക്കും. റൊണാള്‍ഡോയുടെ എതിരാളിയും പിഎസ്‍ജിയുടെ അർജന്‍റൈന്‍ സൂപ്പർതാരവുമായ ലിയോണല്‍ മെസി 1,169,000 ഡോളറുമായി (10 കോടി രൂപ) ഏഴാം സ്ഥാനത്താണ്. മറ്റൊരു ഫുട്ബോളറും ആദ്യ പത്തിലില്ല.
undefined
ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ കോലിക്ക് പുറമെ ഇന്ത്യയില്‍ നിന്ന് പ്രിയങ്ക ചോപ്ര മാത്രമേയുള്ളൂ. ഇന്‍സ്റ്റയിലെ ഓരോ പോസ്റ്റിനും പ്രിയങ്ക ഈടാക്കുന്നത് 403,000 ഡോളറാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോലിയെ 117 മില്യണ്‍ പേരാണ് ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്.
Kerala Blasters : ഒഡിഷയ്‍ക്കെതിരായ പോരിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത