പട്ടികയിലുള്ള ഏക ഇന്ത്യൻ താരം വിരാട് കോലിയാണ്.
ദില്ലി: ലോക കായികരംഗത്ത് ഏറ്റവും വരുമാനമുള്ള താരമായി ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ താരം ലിയോണൽ മെസി. ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്. ശമ്പളവും പരസ്യ കരാറുകളുമായി 881 കോടി രൂപയാണ് കഴിഞ്ഞ വർഷം മെസിയുടെ വരുമാനം. 756 കോടി രൂപ പ്രതിഫലമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.
728 കോടി രൂപയുമായി നെയ്‌മർ മൂന്നാം സ്ഥാനത്തുണ്ട്. മെക്‌സിക്കൻ ബോക്‌സിംഗ് താരം സോൾ അൽവാരസ് നാലും റോജർ ഫെഡറർ അഞ്ചും സ്ഥാനത്തെത്തി. ആദ്യ 100 പേരിൽ ഇടംപിടിച്ച ഏക വനിതാ താരം സെറീന വില്യംസാണ്. അറുപത്തിമൂന്നാം സ്ഥാനത്താണ് സെറീന. പട്ടികയിലുള്ള ഏക ഇന്ത്യൻ താരം വിരാട് കോലിയാണ്. ഇന്ത്യന്‍ നായകന്‍ 173 കോടി രൂപയുമായി എൺപത്തിമൂന്നാം സ്ഥാനത്താണ്.