ഒളിംപിക്സില്‍ നീന്തി സ്വര്‍ണം നേടും, പാട്ടുപാടും, ബാസ് വായിക്കും; ഈ ലിഡിയ ഒരു സംഭവം തന്നെ

By Web Team  |  First Published Jul 28, 2021, 7:06 PM IST

അമേരിക്കയിലെ അലാസ്കയില്‍ വെറും 2773 പേർ മാത്രം താമസിക്കുന്ന സൂവാഡ് എന്ന തീരദശത്തുനിന്നാണ് ലിഡിയയുടെ വരവ്. അതുകൊണ്ടുതന്നെ ലിഡിയ തിമിംഗലങ്ങള്‍ക്കും കടല്‍ക്കുതിരകള്‍ക്കുമൊപ്പമാണ് നീന്തല്‍ പരിശീലിക്കുന്നതെന്ന് സഹതാരങ്ങള്‍ കളിയാക്കി പറയാറുണ്ട് പലപ്പോഴും.


ടോക്യോ: ബഹുമുഖ പ്രതിഭയായൊരു സുവർണ താരത്തെ കണ്ടുകിട്ടിയിട്ടുണ്ട് ടോക്യോയോയിൽ. അമേരിക്കയുടെ ലിഡിയ ജേക്കബി. നീന്തും, സ്വർണം നേടും, പാട്ടുപാടും പിന്നെ ഡബിൾ ബാസും വായിക്കും ലിഡിയ. പതിനേഴ് വയസ്സേയുളളൂ ലിഡിയക്ക്. ടോക്കിയോയിൽ ആദ്യ അന്താരാഷ്ട്ര മത്സരവുമായിരുന്നു.

Latest Videos

undefined

100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നീന്തിയെടുക്കാൻ അതൊന്നുമൊരു കുറവായില്ല അമേരിക്കൻ താരത്തിന്. റിയോയിലെ ഇരട്ടസ്വർണത്തിന്‍റെ പകിട്ടിലെത്തിയ ലില്ലി കിങ്ങിനെ അട്ടിമറിച്ച് നേട്ടം. അമേരിക്കയിലെ അലാസ്കയില്‍ വെറും 2773 പേർ മാത്രം താമസിക്കുന്ന സൂവാഡ് എന്ന തീരദശത്തുനിന്നാണ് ലിഡിയയുടെ വരവ്. അതുകൊണ്ടുതന്നെ ലിഡിയ തിമിംഗലങ്ങള്‍ക്കും കടല്‍ക്കുതിരകള്‍ക്കുമൊപ്പമാണ് നീന്തല്‍ പരിശീലിക്കുന്നതെന്ന് സഹതാരങ്ങള്‍ കളിയാക്കി പറയാറുണ്ട് പലപ്പോഴും.

ഇത് നീന്തൽകുളത്തിലെ ലിഡിയ. എന്നാൽ നീന്തല്‍ മാത്രമല്ല വേറെ ചിലത് കൂടി ലിഡിയയുടെ കയ്യിലുണ്ട്. ഒന്നാന്തരമൊരു പാട്ടുകാരി കൂടിയാണ് ലിഡിയ. പതിനാലാം വയസ്സിൽ അമേരിക്കയിലെ കലാമേളയായ ആങ്കറേജ് ഫോക് ഫെസ്റ്റിവലിലായിരുന്നു ഈ പ്രത്യക്ഷപ്പെടൽ. നീന്തലിലും പാട്ടിലും അവസാനിക്കുന്നില്ല മിടുക്ക്. ഡബിൾ ബാസ് വായിക്കും ലിഡിയ, ഒന്നാന്തരമായി.

അച്ഛനമ്മമാർ ബോട്ടിലെ ക്യാപ്റ്റൻമാർ. കടലായിരുന്നു കുഞ്ഞു ലിഡിയയുടെയും ജീവിതം. ആഴക്കടലിനെ അടുത്തറിയാവുന്ന ലിഡിയക്ക് നീന്തൽകുളം എത്ര നിസാരം. ഇതൊക്കെയെങ്കിലും നീന്തലിലും സംഗീതത്തിലും ഒന്നുമല്ല ലിഡിയ ഭാവി കണ്ടുവച്ചിരിക്കുന്നത്. അത് ഫാഷൻ ഡിസൈനിങ്ങിലാണ്. ടെക്സസ് സർവകലാശാലയിൽ പഠിക്കാനാണ് ആഗ്രഹം. ഒളിംപിക്സൊക്കെ അതിനിടയിലിങ്ങനെ വന്നുപോകും. അത്ര തന്നെ.

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും


നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!