കേടുവന്ന കയാക്ക് കോണ്ടം ഉപയോഗിച്ച് ശരിയാക്കിയശേഷം തുഴച്ചില്‍ മത്സരത്തിനിറങ്ങിയ ഓസീസ് താരത്തിന് സ്വര്‍ണം

By Web Team  |  First Published Jul 30, 2021, 8:55 PM IST

കേടുവന്ന കയാക്ക് കോണ്ടം ഉപയോഗിച്ച് ശരിയാക്കുന്ന വീഡിയോയും ജെസീക്ക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കയാക്ക് ശരിയാക്കാന്‍ കോണ്ടം ഉപയോഗിക്കാമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ ഒരു വഴിയുമില്ലെന്ന അടിക്കുറിപ്പോടെയാണ് ജെസീക്ക വീഡിയോ പോസ്റ്റ് ചെയ്തതത്.


ടോക്യോ: ടോക്യോ ഒളിംപിക്സിലെ തുഴച്ചില്‍ മത്സരത്തിന് മുമ്പ് കേടുന്ന കയാക്ക്(തുഴ) കോണ്ടം ഉപയോഗിച്ച് ശരിയാക്കിയശേഷം മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയന്‍ വനിതാ താരത്തിന് സ്വര്‍ണം. ഓസ്ട്രേലിയന്‍ തുഴച്ചില്‍ താരം ജെസീക്ക ഫോക്സാണ് വനിതകളുടെ സി1 കാനോ സ്ലാലോമില്‍ സ്വര്‍ണവും, കനോ സ്ലാലോം കെ 1 മത്സരത്തില്‍ വെങ്കലവും നേടിയത്.

Latest Videos

undefined

കേടുവന്ന കയാക്ക് കോണ്ടം ഉപയോഗിച്ച് ശരിയാക്കുന്ന വീഡിയോയും ജെസീക്ക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കയാക്ക് ശരിയാക്കാന്‍ കോണ്ടം ഉപയോഗിക്കാമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ ഒരു വഴിയുമില്ലെന്ന അടിക്കുറിപ്പോടെയാണ് ജെസീക്ക വീഡിയോ പോസ്റ്റ് ചെയ്തതത്. തുഴയുടെ അറ്റത്ത് കാര്‍ബണ്‍ മിശ്രിതം തേച്ചതിനുശേഷം കോണ്ടം ഉപയോഗിച്ച് ഉറപ്പിക്കുന്ന വീഡിയോ ആണ് ജെസീക്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

തുഴയുടെ അറ്റത്ത് തേച്ച കാര്‍ബണ്‍ മിശ്രിതത്തിന്‍റെ ഉപരിതലം മൃദുവാക്കാനാണ് കോണ്ടം ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് കാരണം ടോക്യോ ഒളിംപിക്സ് വില്ലേജില്‍ സെക്സ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 11000ത്തോളം കായികതാരങ്ങള്‍ക്ക് 60000 കോണ്ടം സംഘാടകര്‍ വിതരണം ചെയ്തിരുന്നു.

സുരക്ഷിതമായ സെക്സിന്‍റെ ബോധവല്‍ക്കരണത്തിനായാണ് എന്നായിരുന്നു സംഘാടകരുടെ വിശദീകരണം. സംഘാടകര്‍ തന്നെ കോണ്ടം വിതരണം ചെയ്തതിനാല്‍ ജെസീക്കക്ക് തന്‍റെ കയാക്ക് ശരിയാക്കാന്‍ കോണ്ടം അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടിവന്നില്ല.

click me!