അവഗണിക്കപ്പെടുന്നവന്‍റെ വേദന അവഗണിക്കപ്പെട്ടിട്ടുള്ളവർക്കേ മനസിലാകൂ എന്നതെത്ര സത്യം. ഒരു കളിക്കാരന്‍റെ പീക് ടൈമിൽ അയാളുടെ കരിയറിനോട് ചെയ്യാവുന്നതിൽ വച്ചേറ്റവും ക്രൂരമായ അനീതിയും നേരിട്ട ശേഷവും it is what it is എന്ന് അംഗീകരിച്ചു കൊണ്ട് സഞ്ജു മുന്നോട്ട് പോകാൻ തീരുമാനിക്കുന്നത് വേദനയോടെ തന്നെയാണ്.
ഏകദിനത്തിൽ 55 ശരാശരിയുള്ള തനിക്ക് മീതെ കൂടെ 24 മാത്രം ശരാശരിയുള്ള സൂര്യകുമാർ യാദവ് ആദ്യം ഏഷ്യാ കപ്പ് ടീമിലെക്കും പിന്നെ ലോകകപ്പ് ടീമിലേക്കും കയറിപ്പോകുന്നത് കണ്ടുനിന്ന സഞ്ജു സാംസണ് ഇപ്പോഴിതാ ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ കേവലം 13 ശരാശരിയുള്ള ഋതുരാജ് ഗെയ്‌ക്‌വാദും(കേവലം രണ്ടു കളിയെ കളിച്ചിട്ടുള്ളൂ )തനിക്ക് മുകളിലൂടെ ഇന്ത്യൻ ടീമിലേക്ക് കയറിപോകുന്നത് കണ്ടു നിൽക്കേണ്ട അവസ്ഥയാണ്.
അറ്റ് ലീസ്റ്റ് ഏഷ്യൻ ഗെയിംസ് സ്ക്വാഡിലെങ്കിലും ഇടം പിടിക്കാനുള്ള യോഗ്യത സഞ്ജുവിനില്ല എന്ന് നിശ്ചയിച്ചത് ആരാണെന്നാണ് ചോദ്യം? കൃത്യമായും പ്ലാൻ ചെയ്ത ഒഴിവാക്കലുകളാണ് നടന്നതെന്നതിൽ തർക്കമില്ല. ജൂലൈയിൽ അനൗൺസ് ചെയ്ത ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും മാറ്റി നിർത്തുമ്പോൾ സഞ്ജു ഇന്ത്യയുടെ ഏഷ്യാ കപ്പ്, ലോകകപ്പ് പ്ലാനുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന രീതിയിലൊരു അവ്യക്തമായ പ്രതീക്ഷയാണ് അയാൾക്കും ആരാധകർക്കും കിട്ടുന്നത്. ബട്ട് ഏഷ്യാ കപ്പ് ടീമിൽ ഇടം കൊടുക്കാതെ ട്രാവലിങ് റിസർവ് ആയി കൊണ്ട് പോകുന്നു, കളിപ്പിക്കില്ല എന്നത് വ്യക്തമാണ് കാരണം പരിക്കേറ്റ കെ. എൽ രാഹുലിനെ വരെ ടീമിൽ എടുത്തിട്ടുണ്ട്.
undefined
ഒറ്റനോട്ടത്തില്‍ മനസിലാക്കാം, സഞ്ജുവിനോട് ചെയ്യുന്നത് അനീതി - സന്ദീപ് ദാസ് എഴുതുന്നു
ആർക്കും മനസിലാകുന്നില്ല എന്നാണ് ഇവരുടെ ധാരണ. ഓസീസിനെതിരെ ഏഷ്യൻ ഗെയിംസ് ടീമിന്‍റെ നായകൻ റുതുരാജ് ഇടം പിടിക്കുന്നു, കൂടെ തിലക് വർമയും. അതായത് ലോകകപ്പ് സ്ക്വാഡിന്‍റെ ഭാഗമല്ലാത്ത രണ്ടു ഇൻ എക്സ്പീരിയൻസ്ഡ് കളിക്കാർ ഈ പരമ്പരയിൽ ഇടം പിടിക്കുമ്പോൾ ഈ ഫോർമാറ്റിൽ അവരെക്കാൾ പരിചയ സമ്പന്നനായ സഞ്ജു മാറ്റി നിർത്തപ്പെടുന്നത് കൃത്യമായ അജണ്ടകളുടെ പുറത്താണ് എന്നതിൽ സംശയിക്കേണ്ട കാര്യമില്ല.
ഒടുവില്‍ മൗനം വെടിഞ്ഞ് സഞ്ജു സാംസണ്‍; ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ച് പ്രതികരണം
വ്യക്തമായ ഉത്തരങ്ങളില്ല.സഞ്ജു ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിച്ചത് കൊണ്ട് മാത്രം ലോകകപ്പ് കളിക്കുമെന്നൊന്നും ആരും കരുതുന്നില്ല.ബട്ട് ഹി ഡിസർവ്സ് ടു ബി ദേർ. ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഓസീസ് പരമ്പര എന്നിങ്ങനെ വന്ന ഏകദിന ടീമുകളിൽ ഒന്നിന്‍റെയെങ്കിലും ഭാഗമായി രാജ്യത്തെ ഏറ്റവും മികച്ച 30/40 ഏകദിന കളിക്കാരിൽ ഉൾപ്പെടാനുള്ള അർഹത 55 ശരാശരിയും 104 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനുണ്ട് എന്നതാണ് പ്രശ്നം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക