ജോക്കോവിച്ച് ഫെഡററിൽ നിന്നും വിംബിൾഡൺ തട്ടിപ്പറിച്ചെടുത്ത പോരാട്ടം

By Web Team  |  First Published Jul 15, 2019, 11:42 AM IST

അനുനിമിഷം ഭാഗ്യം മാറിമറിഞ്ഞുകൊണ്ടിരുന്ന ഉദ്വേഗജനകമായ ഒരു പോരാട്ടമായിരുന്നു ഫൈനലിലേത്, വിംബിൾഡൺ ഫൈനലുകളുടെ  ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും 


വിംബിൾഡൺ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു പോരാട്ടമായിരുന്നു ഇന്നലെ സെന്റർ  കോർട്ടിൽ നടന്നത്. നാലുമണിക്കൂർ അമ്പത്തഞ്ചു മിനിട്ടു നേരം നീണ്ടുനിന്ന ആ പോരാട്ടം ഓരോ നിമിഷവും കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി. ഭാഗ്യം മാറിമറിഞ്ഞുകൊണ്ടിരുന്ന വാശിയേറിയ ആ പോരാട്ടത്തിന്റെ വിശദമായ  വിവരണത്തിലേക്ക് 

ഒന്നാം സെറ്റ് 
 
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നന്നായി ഓടിക്കളിച്ച ഫെഡറർ തന്റെ ബാക്ക് ഹാൻഡ് റിട്ടേണുകളിലൂടെ ജോക്കോവിച്ചിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇടയ്ക്കിടെ പുറത്തെടുത്ത സ്ലൈസ് ഷോട്ടുകളിലൂടെ ഫെഡറർ ജോക്കോവിച്ചിനെ നെറ്റിലേക്കും വിളിച്ചുവരുത്തി. ഒന്നാം സെറ്റ് 4-5  ൽ നിൽക്കെ 0/30 യ്ക്ക് പിന്നിൽ നിന്ന ശേഷം രണ്ട് ഊക്കൻ സർവുകളും ഒരുഗ്രൻ ബാക്ക്ഹാൻഡ് വിന്നറുമായി തിരിച്ചുവന്ന ജോക്കോവിച്ച്  ടൈബ്രേക്കറിലൂടെ 59  മിനിറ്റ് നീണ്ടുനിന്ന ഒന്നാം സെറ്റ് സ്വന്തമാക്കി.  



രണ്ടാം സെറ്റ് 

ആകെ ക്ഷീണിച്ച ഒരു ജോക്കോവിച്ചിനെയാണ് രണ്ടാം സെറ്റിൽ കാണാനായത്. ആദ്യത്തെ നാലു ഗെയിമുകളും വളരെ അനായാസം നേടിക്കൊണ്ട് ഫെഡറർ ആധിപത്യം സ്ഥാപിച്ചു. ആ ജയിൻ അങ്ങനെ 1-6  ന് ഫെഡറർ നേടി 

Latest Videos

undefined



മൂന്നാം സെറ്റ് 

ഇത്തവണ ജോക്കോവിച്ചിന്റെ ഊഴമായിരുന്നു. ഫെഡററും വിടാതെ പൊരുതി. ആദ്യം 4-4. പിന്നീട് ഫെഡറർക്ക് 5-4. സെറ്റ് പോയന്റിനെ അതിജീവിച്ചതിനുശേഷം വീണ്ടും ജോക്കോവിച്ച് തിരിച്ചടിക്കുന്നു. അങ്ങനെ ആ സെറ്റ് പന്ത്രണ്ടാം ഗെയിമിലേക്ക് നീങ്ങുന്നു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക് നീളുന്നു. ജോക്കോവിച്ചിന് 3-0 ലീഡുകിട്ടുന്നു. ടൈബ്രേക്കറിൽ സംഭവിച്ച അൺഫോഴ്സ്ഡ് എററുകൾമൂലം സെറ്റ് ഫെഡററുടെ കയ്യിൽ നിന്നും വഴുതിമാറുന്നു.

നാലാം സെറ്റ് 

ആദ്യത്തെ നാലു ഗെയിമിലും സെർവ് ബ്രേക്ക് ചെയ്യപ്പെടാതെ പോവുന്നു. 2-2-ൽ നിൽക്കുമ്പോൾ ജോക്കോവിച്ചിന്റെ സെർവ് ഫെഡറർ ബ്രേക്ക് ചെയ്യുന്നു. ഏഴാമത്തെ ഗെയിമിലും ജോക്കോവിച്ചിന്റെ സെർവ് ബ്രേക്ക് ചെയ്ത ഫെഡറർ 5-2 ന് ലീഡ് ചെയ്യുന്നു. അപ്പോഴേക്കും ഏകാഗ്രത വീണ്ടെടുത്ത ജോക്കോവിച്ച് എട്ടാം ഗെയിമിൽ ആദ്യമായി ഫെഡററുടെ സെർവ് ബ്രേക്ക് ചെയ്യുന്നു. ആ ഗെയിമിൽ തന്റെ ട്രേഡ്മാർക്ക് സ്‌ലൈസ്ഡ് ഷോട്ട് നെറ്റിൽ തട്ടി പോയിന്റ്റ് നഷ്ടമാവുമ്പോൾ ക്ഷീണിതഭാവത്തിൽ നിൽക്കുന്ന ഫെഡററെ കാണാം. അടുത്ത ഗെയിമിൽ സെർവ് ബ്രേക്ക് ആവാതെ കാക്കുന്ന ജോക്കോവിച്ച് സെറ്റ് 5-4 ലേക്കെത്തിക്കുന്നു. എന്നാൽ അടുത്ത സെറ്റിൽ തന്റെ ആധിപത്യം തുടർന്ന ഫെഡറർ 6-4 -ന് നാലാം സെറ്റ് സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടുന്നു. 



അഞ്ചാം സെറ്റ് 

ഇത്തവണയും ആദ്യത്തെ നാലു ഗെയിമുകളിൽ സർവീസ് ബ്രേക്ക് ചെയ്യപ്പെടാതെ പോവുന്നു. അഞ്ചാം ഗെയിമിൽ മൂന്നു ബ്രേക്ക് പോയന്റ് അവസരങ്ങൾ കിട്ടിയിട്ടും ജോക്കോവിച്ചിന് അതൊന്നും മുതലാക്കാൻ കഴിയുന്നില്ല. 3-2  ൽ നിൽക്കുമ്പോൾ സർവീസ് ബ്രേക്ക് ചെയ്ത ജോക്കോവിച്ച് 4-2 ലേക്ക് സെറ്റിനെ തനിക്കനുകൂലമാക്കുന്നു. അടുത്ത സെറ്റിൽ തിരിച്ചടിച്ച ഫെഡറർ 4-4 ലെത്തിക്കുന്നു. ഒമ്പതാം ഗെയിം സെർവ് ചെയ്ത ഫെഡറർക്ക് തുടക്കത്തിലേ പിഴക്കുന്നു 15-30 ന് ജോക്കോവിച്ച് മുന്നിട്ടു നിന്നെങ്കിലും, ഒടുവിൽ ഫെഡറർ സെർവ് നിലനിർത്തുന്നു. അടുത്ത ഗെയിമിൽ ജോക്കോവിച്ച് സെർവ് പിടിച്ചതോടെ സെറ്റ് 5-5  ആവുന്നു. തുടർന്ന് പതിനഞ്ചാം ഗെയിം വരെ നീണ്ടുപോയ ആവേശപ്പോരാട്ടം. പതിനഞ്ചാമത്തെ ഗെയിമിൽ, ആരാദ്യം തെറ്റുവരുത്തും എന്നറിയാനുള്ള നെടുനീളൻ റാലികളായിരുന്നു. 8-7 ന് ലീഡ് ചെയ്ത ഫെഡറർക്ക് 40-15 'ൽ രണ്ടു ചാമ്പ്യൻഷിപ്പ് പോയന്റുകൾ കിട്ടിയതാണ്. പക്ഷേ, ജോക്കോവിച്ച് തോൽവി സമ്മതിക്കാൻ ഒരുക്കമല്ലായിരുന്നു.

അടുത്ത രണ്ടു പോയന്റും ഫെഡററിൽ നിന്നും പിടിച്ചെടുത്ത് ജോക്കോവിച്ച് ഗെയിം 40-30 -ലേക്ക് അടുപ്പിച്ചു. പിന്നെയും ആക്രമിച്ചുതന്നെ കളിച്ച സെർബിയൻ താരം ഫെഡററുടെ സെർവ് ബ്രേക്ക് ചെയ്തു. വിംബിൾഡൺ മെൻസ് സിംഗിൾസിൽ ആദ്യമായി ഒരു സെറ്റ് 12-12  ടൈബ്രേക്കറിലേക്ക് നീളുന്നതിനും സെന്റർ കോർട്ട് സാക്ഷ്യം വഹിച്ചു. ഒടുവിൽ അഞ്ചാം സെറ്റ് 13-12ന് സ്വന്തമാക്കി ജോക്കോവിച്ച് മത്സരം ഫെഡററിൽ നിന്നും തട്ടിപ്പറിച്ചെടുത്തു.  .

click me!