ധോണിക്ക് കീഴില്‍ കളിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് പാക്കിസ്ഥാന്‍ ഇതിഹാസം

By Web Team  |  First Published Apr 9, 2019, 9:26 AM IST

എം എസ് ധോണിക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ പേസ് ഇതിഹാസം


ലാഹോര്‍: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്‌ബ് അക്‌തര്‍. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനാണ് അക്‌തറിന്‍റെ മറുപടി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നായകനാണ് എം എസ് ധോണിയിപ്പോള്‍.

Indian captain you wish you could play under 🤔

— Sameer Sayed (@sameers_89)

എക്കാലത്തെയും വേഗമേറിയ പേസ് ബൗളര്‍മാരില്‍ ഒരാളാണ് അക്‌തര്‍. 163 ഏകദിനങ്ങളില്‍ 247 വിക്കറ്റും 46 ടെസ്റ്റില്‍ 178 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20യില്‍ 15 മത്സരങ്ങളില്‍ 19 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റാണ് നേട്ടം. 

Latest Videos

വേഗം കൊണ്ട് റാവല്‍പിണ്ടി എക്‌സ്‌പ്രസ് എന്നായിരുന്നു അക്‌തറിന്‍റെ വിളിപ്പേര്. ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് വിവാദ നായകനായും അക്‌തര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അക്‌തര്‍ കമന്‍റേറ്ററുടെ റോളില്‍ ക്രിക്കറ്റ് മൈതാനത്ത് ഇപ്പോഴും സജീവമാണ്. 

click me!