പലപ്പോഴും ബുമ്രയുടെ പന്തുകളുടെ ഗതിയറിയാതെ വിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ കാഴ്ചക്കാരായി. ബുമ്രയുടെ പന്തുകളില്‍ വിക്കറ്റുകള്‍ വായുവില്‍ പറക്കുന്ന കാഴ്ച ഒരുകാലത്ത് മഹാന്‍മാരായ പേസ് ബൗളര്‍മാരെ സൃഷ്ടിച്ച വിന്‍ഡീസിനെതിരെ ആയിരുന്നു എന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി.
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആന്റിഗ്വ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത് ജസ്പ്രീത് ബുമ്രയുടെ മാസ്മരിക ബൗളിംഗ് പ്രകടനമായിരുന്നു. ഏഴ് റണ്‍സ് മാത്രം വഴങ്ങി വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റുകളാണ് ബുമ്ര പിഴുതത്. ആദ്യ ഇന്നിംഗ്സില്‍ ഇഷാന്തും ഷമിയും തിളങ്ങിയപ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു ബുമ്രയുടെ പേരിലുണ്ടായിരുന്നത്.
എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ബുമ്ര വിശ്വരൂപം കാട്ടി. പലപ്പോഴും ബുമ്രയുടെ പന്തുകളുടെ ഗതിയറിയാതെ വിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ കാഴ്ചക്കാരായി. ബുമ്രയുടെ പന്തുകളില്‍ വിക്കറ്റുകള്‍ വായുവില്‍ പറക്കുന്ന കാഴ്ച ഒരുകാലത്ത് മഹാന്‍മാരായ പേസ് ബൗളര്‍മാരെ സൃഷ്ടിച്ച വിന്‍ഡീസിനെതിരെ ആയിരുന്നു എന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി.
ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ഔട്ട് സ്വിംഗറില്‍ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ബുമ്ര ജോണ്‍ കാംപ്‌ബെല്ലിന്റെ വിക്കറ്റ് പിഴുതു. ഡാരന്‍ ബ്രാവോയ്ക്കും വിക്കറ്റ് തെറിച്ചപ്പോള്‍ മാത്രമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. ഷായ് ഹോപ്പിനെയും ജേസണ്‍ ഹോള്‍ഡറെയും മടക്കിയത് സമാനമായ പന്തുകളില്‍ തന്നെ.
Jasprit Bumrah's Spell in a nutshell. pic.twitter.com/2xzCgVsE5H
— Samagra Adhikari (@samagra_18)