വെല്ലുവിളി ഉയര്‍ത്തുന്ന ഓസീസ് ബാറ്റ്സ്മാനെക്കുറിച്ച് കുല്‍ദീപ് യാദവ്

By Web Team  |  First Published Mar 4, 2019, 10:38 PM IST

സത്യസന്ധമായി പറഞ്ഞാല്‍ എന്റെ പന്തുകളെ നന്നായി കളിക്കുന്ന അധികംപേരൊന്നുമില്ല. ഓസ്ട്രേലിയന്‍ ടീമിലെ ഷോണ്‍ മാര്‍ഷ് എന്റെ പന്തുകളെ നന്നായി കളിക്കുന്ന ബാറ്റ്സ്മനാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിലും മാര്‍ഷ് എന്റെ പന്തുകള്‍ ഫലപ്രദമായി നേരിട്ടിരുന്നു.


നാഗ്പൂര്‍: തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഇടേവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കുല്‍ദീപ് യാദവ് ഹൈദരാബാദ് ഏകദിനത്തില്‍ ഓസീസിനെ വട്ടം കറക്കിയിരുന്നു.

ഓസ്ട്രേലിയന്‍ ടീമില്‍ തന്റെ പന്തുകളെ ഏറ്റവും നന്നായി കളിക്കുന്ന ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷാണെന്ന് കുല്‍ദീപ് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ പന്തുകളെ നന്നായി കളിക്കുന്ന അധികംപേരൊന്നുമില്ല. ഓസ്ട്രേലിയന്‍ ടീമിലെ ഷോണ്‍ മാര്‍ഷ് എന്റെ പന്തുകളെ നന്നായി കളിക്കുന്ന ബാറ്റ്സ്മനാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിലും മാര്‍ഷ് എന്റെ പന്തുകള്‍ ഫലപ്രദമായി നേരിട്ടിരുന്നു.

Latest Videos

undefined

എന്നാല്‍ മാര്‍ഷിന്റെ ബാറ്റിംഗിന്റെ വീഡിയോ വിശകലനം ചെയ്തതോടെ എനിക്ക് ഒരുകാര്യം മാനസിലായി. മാര്‍ഷ് കൂടുതല്‍ പന്തുകളും ഫ്രണ്ട് ഫൂട്ടിലാണ് കളിക്കുന്നത്. അതിനനുസരിച്ച് അടുത്ത കളിയില്‍  ബൗളിംഗ് തന്ത്രം മാറ്റിയതോടെ മാര്‍ഷിനെ വീഴ്ത്താനായി. എന്നാല്‍ അടുത്ത കളിയില്‍ മാര്‍ഷിനെതിരെ എങ്ങനെ പന്തെറിയുന്നു എന്നതാണ് പ്രധാനമെന്നും കുല്‍ദീപ് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഇന്ന് വീഡിയോ അനാലിസിസ് സംവിധാനങ്ങള്‍ വിശദമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ബൗളറെ പഠിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും കുല്‍ദീപ് പറഞ്ഞു.

click me!