ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനം; കോലിപ്പടയ്ക്ക് ആശ്വാസമേകുന്ന ചില കണക്കുകള്‍

By Web Team  |  First Published Mar 12, 2019, 5:20 PM IST

മത്സരം നടക്കുന്ന ഫിറോസ്‌ഷാ കോട്‌ലയിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഫിറോസ്‌ഷാ കോട്‌ലയില്‍ കളിച്ച 19 കളികളില്‍ 12 ഉം ഇന്ത്യ ജയിച്ചിട്ടുണ്ട്


ഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് നാളെ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് ആശ്വാസം പകരുന്നത് ദ്വിരാഷ്ട്ര പരമ്പരയിലെ മുന്‍ റെക്കോര്‍ഡ്. ദ്വിരാഷ്ട്ര പരമ്പരകളില്‍ 2-0 ലീഡെടുത്തശേഷം ഇന്ത്യ ഇതുവരെ പരമ്പര തോറ്റിട്ടില്ല.ഇതിനുപുറമെ 2015ലെ ഏകദിന ലോകകപ്പിനുശേഷം കളിച്ച എട്ട് ദ്വിരാഷ്ട്ര പരമ്പരകളില്‍ ആറിലും നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ജയിച്ചു കയറിയിട്ടുണ്ട്.2015-2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയും(3-2) കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയും(2-1) ആയിരുന്നു ഇന്ത്യയുടെ രണ്ട് പരമ്പര തോല്‍വികള്‍.

ഇതിനുപുറമെ മത്സരം നടക്കുന്ന ഫിറോസ്‌ഷാ കോട്‌ലയിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഫിറോസ്‌ഷാ കോട്‌ലയില്‍ കളിച്ച 19 കളികളില്‍ 12 ഉം ഇന്ത്യ ജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഇവിടെ കളിച്ച നാലു കളികളില്‍ മൂന്നിലും ഇന്ത്യ ജയിച്ചു. 1998ലായിരുന്നു ഡല്‍ഹിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഒരേയൊരു തോല്‍വി.

Latest Videos

 അതേസമയം, നാളെ ജയിച്ചാല്‍ ഓസ്ട്രേലിയ കുറിക്കുക പുതിയ ചരിത്രം. 2017 ജനുവരിക്കുശേഷം ഒരു ഏകദിന പരമ്പര നേടിയിട്ടില്ലാത്ത ഓസ്ട്രേലിയ നാളെ ജയിച്ചാല്‍ ദ്വിരാഷ്ട്ര പരമ്പരയില്‍ 0-2ന് പിന്നിലായശേഷം ആദ്യമായാകും ഏകദിന പരമ്പര നേടുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്ത് മറ്റ1രു വ്യക്തിഗത റെക്കോര്‍ഡ് കൂടി ഫിറോസ്ഷാ കോട്‌ലയിലുണ്ട്. 99 റണ്‍സ് കൂടി നേടിയാല്‍ ഈ ഗ്രൗണ്ടില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാന്‍ എന്ന സച്ചിന്റെ(300) റെക്കോര്‍ഡ് കോലിക്ക് മറികടക്കാം.

click me!