വിവിധ ഫോര്‍മാറ്റുകളിലായി നാട്ടില്‍ തുടര്‍ച്ചയായി 15 പരമ്പരകളില്‍ തോല്‍വിയറിയാതെ കുതിച്ചശേഷമാണ് കോലിക്ക് ഓസ്ട്രേലിയക്കെതിരെ പിഴച്ചത്.
ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര കൈവിട്ടതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തേടിയെത്തിയത് നാണക്കേടിന്റെ റെക്കോര്‍ഡ്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇതാദ്യമായാണ് ഇന്ത്യ നാട്ടില്‍ ഒരു പരമ്പര കൈവിടുന്നത്.
വിവിധ ഫോര്‍മാറ്റുകളിലായി നാട്ടില്‍ തുടര്‍ച്ചയായി 15 പരമ്പരകളില്‍ തോല്‍വിയറിയാതെ കുതിച്ചശേഷമാണ് കോലിക്ക് ഓസ്ട്രേലിയക്കെതിരെ പിഴച്ചത്. നാട്ടില്‍ നടന്ന അവസാന 15 പരമ്പരകളില്‍ 14ലും ഇന്ത്യ ജയിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സമനിലയിലായി.
ഏത് ഫോര്‍മാറ്റിലും 2016നുശേഷം ഇതാദ്യമായാണ് ഇന്ത്യ നാട്ടില്‍ ഒരു പരമ്പര കൈവിടുന്നത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര കൈവിട്ട ഇന്ത്യ തുടര്‍ച്ചയായി രണ്ട് ടി20 പരമ്പരകളില്‍ തോല്‍വി വഴങ്ങുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.