ഹോക്ക് ഐയും പറ്റിച്ചു!; ഫിഞ്ച് ശരിക്കും നോട്ടൗട്ടോ ?

By Web Team  |  First Published Mar 8, 2019, 5:53 PM IST

കുല്‍ദീപിന്റെ പന്ത് യഥാര്‍ത്ഥത്തില്‍ ലെഗ് സ്റ്റംപിലാണ് പിച്ച് ചെയ്തത് എങ്കിലും ബോള്‍ ട്രാക്കിംഗില്‍ അത് കാണിച്ചത് മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്തുവെന്നാണ്.


റാഞ്ചി: ബാറ്റ്സ്മാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാനുള്ള ഹോക്ക് ഐ, ബോള്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍ എത്രമാത്രം വിശ്വസനീയമാണ്. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഓസീസ് നയകന്‍ ആരോണ്‍ ഫിഞ്ചിന്റെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.

22 ഇന്നിംഗ്സുകള്‍ക്കുശേഷം ആദ്യ അര്‍ധസെഞ്ചുറി നേടിയ ഫിഞ്ച് സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും ഫിഞ്ച് തീരുമാനം റിവ്യു ചെയ്തു. മൂന്നാം അമ്പയര്‍ ഹോക്ക് ഐ, നോ ബോള്‍, ബോള്‍ ട്രാക്കിംഗ് എന്നിവ പരിശോധിച്ച് ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചെങ്കിലും ഹോക്ക് ഐയില്‍ പന്ത് സഞ്ചരിച്ച വഴി തെറ്റായി കാണിച്ചുവെന്നാണ് ഒരുവിഭാഗം കരുതുന്നത്.

pic.twitter.com/3hEiZWFgKj

— Tom Garrick (@TomGarrick1)

Latest Videos

കുല്‍ദീപിന്റെ പന്ത് യഥാര്‍ത്ഥത്തില്‍ ലെഗ് സ്റ്റംപിലാണ് പിച്ച് ചെയ്തത് എങ്കിലും ബോള്‍ ട്രാക്കിംഗില്‍ അത് കാണിച്ചത് മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്തുവെന്നാണ്. ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമാണ് ഇതിന്റെ വിഡിയോ ട്വീറ്റ് ചെയ്ത് ബോള്‍ ട്രാക്കിംഗിലെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.

click me!