മധ്യനിരയില്‍ നിന്ന് പിരമിഡ് താരം ഉയര്‍ത്തിവിട്ട അപകടകരമായൊരു ക്രോസ് ക്ലിയര്‍ ചെയ്യാനായി മെഹമ്മൂദ് ആദ്യം ബോക്സിന് പുറത്തേക്ക് ഓടി. ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്ത പന്ത് പക്ഷെ ചെന്നൈത്തിയതും എതിരാളികളുടെ കാലില്‍ തന്നെ.
കയ്റോ: ലോക ഫുട്ബോളില്‍ കൊളംബിയന്‍ ഇതിഹാസം ഹിഗ്വിറ്റയെയും പരാഗ്വേയുടെ ഷിലാവര്‍ട്ടിനെയും പോലുള്ള നിരവധി ഗോള്‍കീപ്പര്‍മാരെ ആരാധകര്‍ കണ്ടിട്ടുണ്ടാവും. സ്വന്തം പോസ്റ്റില്‍ നിന്ന് എതിരാളികളുടെ പോസ്റ്റ് വരെ കയറിക്കളിക്കുകയും ഗോളടിക്കുകയുമെല്ലാം ചെയ്യുന്നവര്‍. അത്ഭു സേവുകളിലൂടെ അവെരെല്ലാം നമ്മളെ അമ്പരപ്പിച്ചിട്ടുമുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ഈജിപ്തില്‍ പിരമിഡ്സ് എഫ്‌സിയും എന്‍പി ക്ലബ്ബും തമ്മില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ എന്‍പി ഗോള്‍കീപ്പറായ മഹമ്മൂദ് ഗാദ് പുറത്തെടുത്ത അത്ഭുത രക്ഷപ്പെടുത്തല്‍ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. ഈജിപ്തെന്നാല്‍ മുഹമ്മദ് സലാ എന്നുമാത്രം കേട്ടുശീലിച്ച ഫുട്ബോള്‍ ലോകത്തിന് ഇനി മഹമ്മൂദിന്റെ പേരുകൂടി ഓര്‍മിക്കാം. മധ്യനിരയില്‍ നിന്ന് പിരമിഡ് താരം ഉയര്‍ത്തിവിട്ട അപകടകരമായൊരു ക്രോസ് ക്ലിയര്‍ ചെയ്യാനായി മെഹമ്മൂദ് ആദ്യം ബോക്സിന് പുറത്തേക്ക് ഓടി. ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്ത പന്ത് പക്ഷെ എത്തിയതും എതിരാളികളുടെ കാലില്‍ തന്നെ.
Maverick goalkeeping from Egypt pic.twitter.com/f1bFUWptMU
— James Dart (@James_Dart)
undefined
ബോക്സ് വിട്ടോടിയ മെഹമ്മൂദിന്റെ മണ്ടത്തരത്തെ ഓര്‍ത്ത് ആരാധകര്‍ തലയില്‍ കൈവെച്ച നിമിഷം തുറന്നുകിടന്ന പോസ്റ്റിലേക്ക് പിരമിഡ് താരം പന്ത് ഉയര്‍ത്തിവിട്ടു. വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റ് പന്തില്‍ മാത്രം കണ്ണുവെച്ച് തിരിഞ്ഞോടിയ മെഹമ്മൂദ് പന്ത് നിലത്തുവീഴും മുമ്പെ കൈകൊണ്ട് ബോസ്കിനുമുകളിലൂടെ പറത്തിവിട്ട് ആരാധകരെ അമ്പരപ്പിച്ചു. വെറും അഞ്ചു സെക്കന്‍ഡിനുള്ളിലായിരുന്നു മെഹമ്മൂദിന്റെ ആനമണ്ടത്തരവും അത്ഭുതസേവും.
Yes ‘keeper...
FUCKING HELL. YES ‘KEEPER. pic.twitter.com/1g8sPIoVVH
എന്നാല്‍ ഈ അത്ഭുതസേവിനും എന്‍പിയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ലെന്ന് മാത്രം. മത്സരത്തില്‍ എന്‍പി എതിരില്ലാത്ത നാലു ഗോളിന് തോറ്റു. എങ്കിലും മെഹമ്മൂദിന്റെ സേവ് ആരാധകര്‍ക്ക് അത്ഭുതമായി. 2008ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരത്തിനിടെ യുനൈറ്റഡിന്റെ വെയ്ന്‍ റൂണി 50വാര അകലെനിന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് ഉയര്‍ത്തിവിട്ട പന്തിനെ സിറ്റി ഗോള്‍ ഗീപ്പര്‍ ജോ ഹാര്‍ട്ട് തട്ടിയകറ്റിയതിനോട് സമാനതയുള്ളതായിരുന്നു മെഹമ്മൂദിന്റെ സേവും.