കൊവിഡ് 19 കായികലോകത്തെ സ്‌തംഭിപ്പിക്കുന്നു; എന്‍ബിഎ നിര്‍ത്തിവച്ചു; ഫുട്ബോളില്‍ അനിശ്ചിതത്വം

By Web Team  |  First Published Mar 12, 2020, 11:58 AM IST

അമേരിക്കന്‍ പ്രൊഫണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം


റോം: കൊവിഡ് 19 കായികലോകത്തെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം. എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവി‍ഡ് 19 സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തീരുമാനം. 

Read more: കൊവിഡ് 19: ഐപിഎല്ലിന്റെ ഭാവി ശനിയാഴ്‌ച അറിയാം

Latest Videos

undefined

ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് യുവന്‍റസിന്‍റെ പ്രതിരോധതാരം ഡാനിയേൽ റുഗാനിക്ക് കൊവിഡ് 19 എന്ന് സ്ഥിരീകരിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. സീരീ എ മത്സരങ്ങളെല്ലാം നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളിലാണ് ഇറ്റലി. 

Read more: യുവന്‍റസ് താരം റുഗാനിക്ക് കൊവിഡ് 19; ക്രിസ്റ്റ്യാനോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍

ആശങ്കയില്‍ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, ലാ ലിഗ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ഇന്നലെ മാറ്റിവച്ചിരുന്നു. കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രീമിയര്‍ ലീഗില്‍ ഇത് ആദ്യമായാണ് ഒരു മത്സരം കൊറോണ വൈറസ് മൂലം മാറ്റിവക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലാ ലിഗയിലും ഇത് തുടരും.

Read more: ഒളിംപിക് ദീപം തെളിയിക്കല്‍ ഇന്ന്; കാണികള്‍ക്ക് പ്രവേശനമില്ല; കര്‍ശന നിയന്ത്രണങ്ങള്‍

അതേസമയം ഒളിംപിയാക്കോസ് ഫുട്ബോള്‍ ടീമംഗങ്ങളുടെ കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെന്നത് ഫുട്ബോള്‍ ലോകത്തിന് ആശ്വാസമായി. ടീമുടമയ്‌ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് താരങ്ങളെ പരിശോധനയ്‌ക്ക് വിധേയരാക്കിയത്. എന്നാല്‍ യൂറോപ്പാ ലീഗിൽ ഒളിംപിയാക്കോസിനെ നേരിട്ട ആഴ്‌സനല്‍ ടീമംഗങ്ങള്‍ നിരീക്ഷണത്തില്‍ തുടരും.

Read more: കൊവിഡ് 19 : ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍

കൊവിഡ് 19 രോഗവ്യാപനം ഭീഷണിയെങ്കിലും ഇന്ത്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ മാറ്റിവയ്‌ക്കില്ലെന്ന് സ്ഥിരീകരണം. അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും മത്സരങ്ങള്‍ നടത്തുമെന്ന് രാജ്യാന്തര ബാഡ്‌മിന്‍റൺ ഫെഡറേഷനും ദേശീയ ബാഡ്‌മിന്‍റൺ അസോസിയേഷനും വ്യക്തമാക്കി. ഈ മാസം 24 മുതൽ 29 വരെയാണ് ടൂര്‍ണമെന്‍റ്. 

സഹായഹസ്‌തവുമായി ദക്ഷിണകൊറിയന്‍ താരങ്ങള്‍

കൊവിഡ് 19 ബാധിത രാജ്യത്തിന് സഹായവുമായി പ്രമുഖ ദക്ഷിണ കൊറിയന്‍ ഫുട്ബോള്‍ താരങ്ങള്‍ രംഗത്തെത്തി. ടോട്ടനം താരം സോന്‍ ഹ്യൂങ് മിന്നും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം പാര്‍ക്ക് ജി സുങുമാണ് 1,30,000 പൗണ്ട് സംഭാവന നൽകിയത്. കൊറിയയിൽ 7500ഓളം ആളുകള്‍ വൈറസ് ബാധിതരാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!