അര്‍ഷദീപ് നിലത്തിട്ട ക്യാച്ചില്‍ 'എയറിലാവാതെ' രക്ഷപ്പെട്ട 5 ഇന്ത്യന്‍ താരങ്ങള്‍

By Gopala krishnan  |  First Published Sep 5, 2022, 11:02 AM IST

എന്നാല്‍ പത്താം ഓവറില്‍ റിഷഭ് പന്ത് ക്രീസിലെത്തുകയും വിരാട് കോലി നങ്കൂരമിട്ട് കളിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ റണ്‍റേറ്റ് ഇടിഞ്ഞു. സൂര്യകുമാര്‍ പുറത്തായ ഓവറില്‍ അഞ്ചും 11-ാം ഓവറില്‍ എട്ടും പന്ത്രണ്ടാം ഓവറില്‍ നാലും റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. നസീം ഷാ എറിഞ്ഞ 13-ാം ഓവറില്‍ കവറിലൂടെ കോലിയും സ്ക്വയര്‍ ലെഗ്ഗിലൂടെ പന്തും ബൗണ്ടറി നേടി 13 റണ്‍സടിച്ച് ഗിയര്‍ മാറ്റത്തിന്‍റെ സൂചന നല്‍കി.


ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആസിഫ് അലിയുടെ നിര്‍ണായക ക്യാച്ച് കൈവിട്ടതിന്‍റെ പേരില്‍ യുവ പേസര്‍ അര്‍ഷദീപ് സിംഗിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഒരു ക്യാച്ച് കൈവിട്ടതിന് അര്‍ഷദീപിനെ ഖാലിസ്ഥാനി എന്നുവരെ വിശേഷിപ്പിക്കാന്‍ ഒരുവിഭാഗം ആരാധകര്‍ മുതിര്‍ന്നു. എന്നാല്‍ ഒരു ക്യാച്ച് കൈവിട്ടതിന്‍റെ പേരില്‍ അര്‍ഷദീപ് ക്രൂശിക്കപ്പെടുമ്പോള്‍ എയറിലാവാതെ രക്ഷപ്പെട്ട മറ്റ് ചിലരുണ്ട് ഇന്ത്യന്‍ ടീമില്‍.

റിഷഭ് പന്ത്: ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നല്‍കിയ വെടിക്കെട്ട് തുടക്കവും 10ന് മുകളിലുള്ള റണ്‍റേറ്റും നിലനിര്‍ത്താന്‍ മധ്യനിരയില്‍ ഇന്ത്യക്ക് കരുത്താവേണ്ടത് റിഷഭ് പന്തും സൂര്യകുമാര്‍ യാദവുമായിരുന്നു. ക്രീസിലെത്തിയപാടെ ബൗണ്ടറി അടിച്ചു തുടങ്ങിയ സൂര്യകുമാര്‍ തന്‍റെ പതിവ് സ്വീപ് ഷോട്ട് കളിച്ച് പുറത്തായപ്പോള്‍ ക്രീസിലെത്തിയത് റിഷഭ് പന്തായിരുന്നു. സൂര്യകുമാര്‍ പുറത്താവുമ്പോഴും ഇന്ത്യന്‍ സ്കോര്‍ 9.4 ഓവറില്‍ 91ല്‍ എത്തിയിരുന്നു. ശരാശരി 10 റണ്‍സ് വെച്ച് അപ്പോഴും ഇന്ത്യ സ്കോര്‍ ചെയ്തിരുന്നു.

Latest Videos

undefined

ഇതാണ് ഒരു വല്യേട്ടന്‍റെ സ്‌നേഹം; അര്‍ഷ്‌ദീപ് സിംഗിനെ ചേര്‍ത്തുനിര്‍ത്തി വിരാട് കോലി, വാക്കുകള്‍ ശ്രദ്ധേയം

എന്നാല്‍ പത്താം ഓവറില്‍ റിഷഭ് പന്ത് ക്രീസിലെത്തുകയും വിരാട് കോലി നങ്കൂരമിട്ട് കളിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ റണ്‍റേറ്റ് ഇടിഞ്ഞു. സൂര്യകുമാര്‍ പുറത്തായ ഓവറില്‍ അഞ്ചും 11-ാം ഓവറില്‍ എട്ടും പന്ത്രണ്ടാം ഓവറില്‍ നാലും റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. നസീം ഷാ എറിഞ്ഞ 13-ാം ഓവറില്‍ കവറിലൂടെ കോലിയും സ്ക്വയര്‍ ലെഗ്ഗിലൂടെ പന്തും ബൗണ്ടറി നേടി 13 റണ്‍സടിച്ച് ഗിയര്‍ മാറ്റത്തിന്‍റെ സൂചന നല്‍കി.

എന്നാല്‍ ഷദാബ് ഖാന്‍റെ അടുത്ത ഓവറില്‍ എഡ്ജ് ചെയ്ത് നേടിയ ബൗണ്ടറിക്ക് പിന്നാലെ റിവേഴ്സ് സ്വീപ്പ് കളിക്കാന്‍ ശ്രമിച്ച് പന്ത് പുറത്തായി. കളിയുടെ ആ ഘട്ടത്തില്‍ തീര്‍ത്തും അനാവശ്യമായൊരു ഷോട്ട് എന്നു മാത്രമല്ല, മത്സരശേഷം രവി ശാസ്ത്രി പറഞ്ഞത്, പന്ത് സിക്സ് അടിക്കാന്‍ ശ്രമിച്ച് ലോംഗ് ഓണിലോ ലോംഗ് ഓഫിലോ ക്യാച്ച് നല്‍കിയാലും കുറ്റം പറയാന്‍ പറ്റില്ല, പക്ഷെ ഈ സാഹസം വേണ്ടായിരുന്നു എന്നാണ്. സൂര്യകുമാര്‍ തന്‍റെ ഫേവറേറ്റ് ഷോട്ട് കളിച്ചാണ് പുറത്തായത്. പക്ഷെ പന്ത് ഇല്ലാത്ത ഷോട്ടിന് ശ്രമിച്ചും. ദിനേശ് കാര്‍ത്തിക്കിനെപ്പോലൊരു ഫിനിഷറെ പുറത്തിരുത്തിയാണ് പന്തിനെ ഇറക്കിയത്. അവസാന ഓവറുകളില്‍ ഫിനിഷ് ചെയ്യാന്‍ കാര്‍ത്തിക്കിനെപ്പോലൊരു കളിക്കാരനില്ലാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു.

യുസ്‌വേന്ദ്ര ചാഹല്‍: ആറാം ബൗളറില്ലാതിരുന്ന ഇന്ത്യക്ക് പ്രധാന ബൗളര്‍മാരെല്ലാം മികച്ച രീതിയില്‍ പന്തെറിയേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ നാലോവറില്‍ 43 റണ്‍സ് വഴങ്ങിയ ചാഹലിന് മത്സരത്തില്‍ ഒരു ഘട്ടത്തിലും പാക് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലക്കാനായില്ല. പാക്കിസ്ഥാനെതിരെ തന്‍റെ ആദ്യ മത്സരം കളിച്ച രവി ബിഷ്ണോയി ആകട്ടെ അവരെ വരിഞ്ഞുകെട്ടി. പതിനെട്ടാം ഓവര്‍ പോലും എറിഞ്ഞ ബിഷ്ണോയി പാക്കിസ്ഥാനെ വിറപ്പിച്ച് നിര്‍ത്തിയപ്പോള്‍ ചാഹലിന്‍റേത് ശരാശരിയിലും താഴെയും പ്രകടനമായി. അഞ്ചാം ബൗളറായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പോലും നാലോവറില്‍ 44 റണ്‍സെ വിട്ടുകൊടുത്തുള്ളു. അപ്പോഴാണ് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തേണ്ടിയിരുന്ന ചാഹല്‍ ധാരാളിയായത്.

ദീപക് ഹൂഡ: രവീന്ദ്ര ജഡേജക്ക് പകരം സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലെത്തിയ ദീപക് ഹൂഡക്ക് ബാറ്റു കൊണ്ട് വലിയ പ്രകടനം പുറത്തെടുക്കാനായില്ലെന്ന് മാത്രമല്ല, ഒറ്റ ഓവര്‍ പോലും എറിഞ്ഞതുമില്ല. ഇന്നിംഗ്സിനൊടുവില്‍ വിരാട് കോലിക്കൊപ്പം ബാറ്റ് ചെയ്തെങ്കിലും 14 പന്തില്‍ 16 റണ്‍സെ നേടാനായുള്ളു. വിരാട് കോലി വമ്പനടികള്‍ക്ക് കഴിയാതെ പാടുപെടുമ്പോള്‍ ഹൂഡ തകര്‍ത്തടിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

ആ ക്യാച്ച് കൈവിട്ടത് ആവേശ് ഖാൻ ആയിരുന്നുവെങ്കിലോ!? സന്ദീപ് ദാസ് എഴുതുന്നു

ഭുവനേശ്വര്‍ കുമാര്‍: ആദ്യ മൂന്നോവറുകളില്‍ തന്‍റെ മികവിലേക്ക് ഉയര്‍ന്ന ഭുവിക്ക് പക്ഷെ നിര്‍ണായക പത്തൊമ്പതാം ഓവറില്‍ പിഴച്ചു. രണ്ടോവറില്‍ പാക്കിസ്ഥാന് ജയത്തിലേക്ക് 26 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഭുവി പത്തൊമ്പതാം ഓവറില്‍ 19 റണ്‍സ് വഴങ്ങി. ഒരിക്കല്‍ പോലും തന്‍റെ ട്രേഡ് മാര്‍ക്ക് യോര്‍ക്കറുകള്‍ക്ക് ഭുവി ആ ഓവറില്‍ ശ്രമിച്ചില്ല. പകരം ഓഫ് സ്റ്റംപിന് പുറത്ത് സ്ലോ ബോളുകളും ഷോര്‍ട്ട് പിച്ച് പന്തുകളും എറിയാനാണ് ശ്രമിച്ചച്ചത്. ഇത് തോല്‍വിയില്‍ നിര്‍ണായകമാകുകയും ചെയ്തു. ടീമിലെ ഏറ്റവും പരിചയസമ്പന്നനും വിശ്വസ്തനുമായ ഭുവിയുടെ പിഴവ് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി.

ഹാര്‍ദ്ദിക് പാണ്ഡ്യ: ബാറ്റിംഗില്‍ പതിനാലാം ഓവറില്‍ ഹാര്‍ദ്ദിക് പൂജ്യനായി മടങ്ങിയത് ഇന്ത്യന്‍ സ്കോറിംഗിനെ ബാധിച്ചു. ബൗളിംഗിലാകട്ടെ സമീപകാലത്ത് പുറത്തെടുത്ത ഫോമിലേക്ക് ഉയരാന്‍ ഹാര്‍ദ്ദിക്കിനായില്ല. മുഹമ്മദ് നവാസിന്‍റെയും റിസ്‌വാന്‍റെയും നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ സ്കോറിംഗ് വേഗം കൂട്ടിയപ്പോള്‍ അതിന് തടയിടാന്‍ ഹാര്‍ദ്ദിക്കിന് കഴിഞ്ഞില്ല. അഞ്ചാം ബൗളറെന്ന നിലയില്‍ നാലോവറും എറിഞ്ഞെങ്കിലും 44 റണ്‍സ് വഴങ്ങുകയും ചെയ്തു. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഹാര്‍ദ്ദിക്കിന്‍റെ ഓഫ് ഡേ കൂടി വന്നത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി.

click me!