കൊല്ലത്ത് തമന്നയ്ക്ക് മുന്നിൽ ചാടി വീണ് യുവാവ്, കലിപ്പിച്ച് സെക്യൂരിറ്റികൾ, പിന്നാലെ നടന്നത്..

By Web Team  |  First Published Aug 6, 2023, 6:19 PM IST

യുവാവിനെതിരെ വിമർശനവും ഉയരുകയാണ്.


തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ ജയിലർ, മലയാള ചിത്രം ബാന്ദ്ര എന്നിവയാണ് നടിയുടേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്ന ചിത്രങ്ങൾ. തമന്നയുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 

കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് തമന്ന. ഇതിനിടയിൽ ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികൾ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ സാഹചര്യം മനസിലാക്കിയ തമന്ന യുവാവിനോട് സ്നേഹത്തോടെ ആണ് പെരുമാറിയത്. ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാൾ പ്രകടിപ്പിച്ചപ്പോൾ, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആ​ഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം. 

Latest Videos

പിന്നാലെ നിരവധി പേരാണ് തമന്നയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. നമ്മുടെ ചില നടിമാർ കണ്ട് പഠിക്കണം എന്നാണ് പലരും പറയുന്നത്. ഇതോടൊപ്പം തന്നെ യുവാവിനെതിരെ വിമർശനവും ഉയരുകയാണ്. അനുവാദം ഇല്ലാതെ ഒരാളുടെ കയ്യിൽ പിടിക്കുന്നത് മോശമാണെന്നും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നുമാണ് ഒരു വിഭാ​ഗം പറയുന്നത്. 

'ഞാനും അമൃതയും പിരിഞ്ഞതെന്തിനെന്ന് ആരെങ്കിലും ചോ​ദിച്ചോ?, തോറ്റ് കൊടുത്തതാണ്'; ബാല

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ്ബാന്ദ്ര. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍, അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം. 

click me!