ഞാൻ ഭാഗ്യവാനാണ്, നിങ്ങൾ രണ്ടും അടിപൊളിയാണ്: കെ കെ മേനോൻ പറയുന്നു

By Web Team  |  First Published Mar 4, 2024, 3:08 PM IST

കുടുംബവിളക്കിലെ എന്റെ അനുഭവങ്ങളുടെ ഓർമ്മകൾ ഞാൻ ഇന്ന് മുതൽ പങ്കുവെയ്ക്കുകയാണ് എന്ന് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്‌. 


തിരുവനന്തപുരം: കെ കെ മേനോന്‍ എന്ന കൃഷ്ണകുമാര്‍ മേനോന്‍ മലയാളികള്‍ക്ക് പരിചയം സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിലൂടെയാണ്. കുടുംബവിളക്ക് എന്ന സീരിയലില്‍ സുമിത്രയുടെ സ്‌നേഹം തിരിച്ചറിയാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവാനായ ഭര്‍ത്താവാണ് സിദ്ധു. പ്രായം 50 ആയെങ്കിലും നല്ല സ്റ്റൈലന്‍ ലുക്കിലുള്ള വീഡിയോയും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ആളാണ് കെ കെ മേനോന്‍. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള താടിയും മുടിയും തന്നെയാണ് കെകെയുടെ ആദ്യത്തെ ആകര്‍ഷണം. അടുത്തിടെ താരം ലുക്കിൽ വരുത്തിയ മാറ്റവും വൈറലായിരുന്നു.

ഇപ്പോഴിതാ കെ കെ പങ്കുവെക്കുന്ന പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുടുംബവിളക്കിലെ എന്റെ അനുഭവങ്ങളുടെ ഓർമ്മകൾ ഞാൻ ഇന്ന് മുതൽ പങ്കുവെയ്ക്കുകയാണ് എന്ന് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്‌. കൂടെ കുടുംബവിളക്കിലെ ഭാര്യമാരായ ശരണ്യ ആനന്ദും, മീര വാസുദേവും ഉണ്ട്. എന്റെ തുടക്കം ഈ രണ്ട് അഭിനയ മികവും കഴിവും ഉള്ള സ്ത്രീകൾക്കൊപ്പമായതിൽ ഞാൻ ഭാഗ്യവാനാണ് എന്ന് നടൻ കുറിക്കുന്നു. രണ്ടാളും അടിപൊളി ആണെന്നും താരം ചേർക്കുന്നുണ്ട്.

Latest Videos

സീരിയല്‍ താരമായ ശരണ്യ താരമാകുന്നത് കുടുംബവിളക്കിലൂടെയാണ്. കുടുംബ വിളക്കിലെ വില്ലത്തിയായ വേദികയെ അവതരിപ്പിച്ചാണ് ശരണ്യ കയ്യടി നേടിയത്. ഇപ്പോൾ ബിഗ്‌ബോസിലേക്ക് ഉണ്ടെന്ന സൂചന നൽകുകയാണ് താരത്തിന്റെ മറുപടി. താരം പങ്കുവച്ച പുതിയ ചിത്രത്തിന് താഴെയാണ് ഒരാള്‍ ഇത്തവണ ബിഗ് ബോസിലുണ്ടാകുമോ എന്ന് ചോദിച്ചത്. കൂടുതലൊന്നും പറയാതെ ചിരിക്കുന്ന ഇമോജി മാത്രമായിട്ടായിരുന്നു ശരണ്യയുടെ മറുപടി. ഇതോടെ താരം ബിഗ് ബോസില്‍ ഉണ്ടാകുമെന്ന ആരാധകരുടെ സംശയം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

ഓഫ് സ്‌ക്രീനില്‍ ചിരിയും കളിയും തമാശയുമൊക്കെയായി നടക്കുന്ന ശരണ്യ ആനന്ദ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നാല്‍ അത് രസകരമായ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by K K Menon (@kkmenonofficial)

ഡ്യൂണ്‍ പാര്‍ട്ട് 2 ആഗോള ബോക്സോഫീസില്‍ വിസ്മയ കുതിപ്പില്‍; അവതാര്‍, ആവഞ്ചര്‍ റെക്കോഡുകള്‍ പൊളിയും!

വരലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു; പിന്നാലെ വൈറലായി വരന്‍ നിക്കൊളായുടെ മുന്‍ ഭാര്യയുടെയും മകളുടെയും ചിത്രങ്ങള്‍

click me!