ഇപ്പോഴിതാ സീരിയലില്‍ നിന്നും താരം പിന്മാറുന്നു. അമൃത നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയലാണ് ഗീതാ ഗോവിന്ദം. സാജന്‍ സൂര്യയും ബിന്നി സെബാസ്റ്റിനും കേന്ദ്ര കഥാപാത്രമായി എത്തുന്ന സീരിയലില്‍ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് അമൃത നായരും അജു തോമസുമാണ്. ഓണ്‍സ്‌ക്രീന്‍ പെയര്‍ ആയി എത്തുന്ന ഇരുവരുടെയും കോമ്പോ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കാരണം രണ്ട് പേരെയും ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകളും വന്നു. അജു റിയല്‍ ലൈഫില്‍ വിവാഹം ചെയ്തതോടെയാണ് ഗോസിപ്പുകള്‍ അവസാനിച്ചത്.
ഇപ്പോഴിതാ സീരിയലില്‍ നിന്നും താരം പിന്മാറുന്നു. അമൃത നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വരുണ്‍ എന്നാണ് സീരിയലില്‍ അജു തോമസ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. രേഖയായി അമൃത നായരും എത്തുന്നു.
'വരുണ്‍ ഞങ്ങള്‍ നിന്നെ മിസ്സ് ചെയ്യും. നമ്മുടെ ഫ്രണ്ട്ഷിപ് ലൈഫ് ലോങ് കൂടെയുണ്ടാവട്ടെ. രേഖ നന്നായി വരുണിനെ മിസ്സ് ചെയ്യും കേട്ടോ. നമ്മുടെ ഗീതാഞ്ജലി ഫാമിലിയും. നിന്റെ സ്ഥാനം റീപ്ലെയിസ് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. എനിക്ക് ഇന്നുവരെ കിട്ടിയതില്‍ എന്റെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീന്‍ ഭര്‍ത്താവാണ് നീ. നിന്നെ പോലൊരാളെ ഇനിയെനിക്ക് കിട്ടില്ല' എന്നൊക്കെ പറഞ്ഞാണ് അമൃത പോസ്റ്റ് പങ്കുവച്ചത്.
പോസ്റ്റിന് താഴെ ഗീതാ ഗോവിന്ദത്തിലെ മറ്റ് താരങ്ങളും കടുത്ത ആരാധകരും എല്ലാം എത്തിയിട്ടുണ്ട്. ഞങ്ങള്‍ മിസ്സ് ചെയ്യും അജൂപ്പാ എന്ന് പറഞ്ഞാണ് രേവതി മുരളിയുടെ കമന്റ്. തീര്‍ച്ചയായും മിസ്സ് ചെയ്യും എന്ന് പറഞ്ഞാണ് നായിക ബിന്നി സെബാസ്റ്റിന്‍ എത്തിയിരിക്കുന്നത്. 'പോവണ്ടടാ, തിരികെ വാ, ആര്‍ക്കും നിന്നെ പോലെ ആകാന്‍ കഴിയില്ല' എന്നൊക്കെ പറഞ്ഞാണ് ജോഷിന കമന്റിട്ടിരിക്കുന്നത്. വരുണിനെ മാറ്റല്ലേ, എന്നാണ് ആരാധകരുടെയും കമന്റ്.