നേപ്പാളിലെ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്കായി തെരഞ്ഞെടുത്ത ബസിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കളിപ്പിക്കുന്ന വീഡിയോയാണ് ഗോപിക പങ്കുവെച്ചിരിക്കുന്നത്.
കാഠ്മണ്ഡു:അടുത്തിടെ ആണ് ടെലിവിഷൻ താരം ഗോപിക അനിൽ വിവാഹിതയായത്. നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ ആണ് ഗോപികയെ വിവാഹം ചെയ്തത്. ജിപിയുടെയും ഗോപികയുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ഹണിമൂൺ യാത്രയിലാണ് ഇരുവരും. നേപ്പാളിലേക്കായിരുന്നു താരങ്ങളുടെ ആദ്യ യാത്ര. യാത്രയിക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളും രസകരമായ സംഭവങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.
അത്തരത്തിൽ ഗോപിക പങ്കുവെച്ച വീഡിയോയാണിപ്പോൾ ജിജി ആരാധകരും ഗോപിക ഫാൻസുമെല്ലാം ഏറ്റെടുത്തിരിക്കുന്നത്. നേപ്പാളിലെ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്കായി തെരഞ്ഞെടുത്ത ബസിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കളിപ്പിക്കുന്ന വീഡിയോയാണ് ഗോപിക പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പമിരിക്കുന്ന കുട്ടി ഗോപികയെ ഷൂട്ട് ചെയ്യുന്ന പോലെ കാണിക്കുകയും അപ്പോൾ തന്നെ വീഴുന്നതായി ഗോപിക അഭിനയിക്കുകയും ചെയ്യുന്നു.
ഇതേപോലെ തിരിച്ചും ചെയ്യുന്നുണ്ട്. ഇവരുടെ കളി കണ്ട് കൂടെയുള്ളവർ ചിരിക്കുന്നതും കാണാം. രണ്ട് കുട്ടികൾ എന്ന കമ്മൻറുമായാണ് ആരാധകർ വീഡിയോയ്ക്ക് താഴെ എത്തുന്നത്. രസകരമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
അടുത്തിടെ ഗോപിക വീട്ടുകാരുമായുള്ള അറ്റാച്ച്മെൻറിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. "ബിഗ്‌ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകില്ല. വേറെ ഒന്നും കൊണ്ടല്ല, എനിക്ക് എന്റെ ഫാമിലിയെ വിട്ടിട്ട് അത്രയും ദിവസം ഫോണിൽ പോലും കോൺടാക്ട് ചെയ്യാതെ നിൽക്കണ്ടേ അത് പറ്റില്ല. ആ ഒരു കാരണം മാത്രമാണ്. ഞാൻ എവിടെ ആയാലും ഡെയിലി മൂന്നാലു തവണ വീട്ടിലേക്ക് വിളിക്കും. മെസേജെങ്കിലും ചെയ്യും വിളിക്കാൻ പറ്റിയില്ലെങ്കിൽ ഇതൊന്നും ഇല്ലാതെ എനിക്ക് പറ്റില്ല. ഞാൻ ഒരു ടിപ്പിക്കൽ ഫാമിലി ഗേൾ ആണ്" എന്നാണ് ഗോപിക പറയുന്നത്.
ഭ്രമയുഗം ആസിഫ് അലി ഉപേക്ഷിച്ചതോ?; 'വിഷമമുണ്ട്' തനിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞ് ആസിഫ് അലി
'കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം' അധിക്ഷേപത്തെ ആതേ രീതിയില്‍ നേരിട്ട് അഭയ ഹിരണ്മയി.!