എതാണ്ട് 1.5 ദശലക്ഷം വ്യൂ ആണ് ബിജെപി നേതാവിന്‍റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അതിന് പിന്നാലെ കങ്കണ ഇതിന് മറുപടിയുമായി രംഗത്ത് എത്തി.
മുംബൈ: ബോളിവുഡ് താരം കങ്കണയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് മറുപടിയുമായി കങ്കണ രംഗത്ത്. അടുത്തിടെ ഒരു എക്സ് പോസ്റ്റിന് മറുപടിയായി കങ്കണയ്ക്ക് നല്‍കുന്ന വൈ പ്ലസ് സുരക്ഷയെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി പ്രസ്താവന നടത്തിയിരുന്നു. ഇതിലാണ് കങ്കണ തിരിച്ചടിച്ചത്.
അടുത്തിടെയായി കങ്കണയെ കാണാനെയില്ലല്ലോ. അവരെപറ്റി ഒരു വാര്‍ത്തയും ഇല്ലല്ലോ, ഇപ്പോഴും 2014ന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണോ എന്ന് ഒരു പാര്‍ട്ടിയില്‍ കങ്കണ ഡാന്‍സ് കളിക്കുന്ന വീഡിയോ അടക്കം ചിത്ര എന്ന എക്സ് അക്കൌണ്ട് പോസ്റ്റ് ചെയ്തു. ഇതിനാണ് സുബ്രഹ്മണ്യന്‍ സ്വാമി മറുപടി നല്‍കിയത്.
അത് എസ്.പി.ജിക്ക് അറിയാന്‍ സാധിക്കും. എസ്.പി.ജി സുരക്ഷയുള്ളവരുടെ ഒരോ പോക്കുവരവും അവര്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ടാകും. എന്തിനാണ് കങ്കണയ്ക്ക് ഈ സുരക്ഷ നല്‍കുന്നത് എന്ന് മനസിലാകുന്നില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പോസ്റ്റില്‍ പറയുന്നു. എതാണ്ട് 1.5 ദശലക്ഷം വ്യൂ ആണ് ബിജെപി നേതാവിന്‍റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
The SPG knows, and has kept a register of her movements. I wonder why since it is no business of SPG to track Bollywood stars. In her case, on a special dispensation she has a high level of security provided.
— Subramanian Swamy (@Swamy39)അതിന് പിന്നാലെ കങ്കണ ഇതിന് മറുപടിയുമായി രംഗത്ത് എത്തി. താന്‍ വെറും ഒരു ബോളിവുഡ് താരം അല്ല ശബ്ദം ഉയര്‍ത്തുന്ന ഒരു പൌരയാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ എതിരാളികള്‍ എന്നെ ലക്ഷ്യം വച്ചിരുന്നു. എന്നെപോലുള്ളവരുടെ ചിലവിലാണ് ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. തുക്കഡ ഗ്യാംഗിനെതിരെയും, ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെയും ഞാന്‍ സംസാരിച്ചിട്ടുണ്ട്.
ഞാന്‍ ഒരു ഫിലിം മേക്കറാണ്, നിര്‍മ്മാതാവാണ്, എന്‍റെ അടുത്ത സംരംഭം അടിയന്തരാവസ്ഥയെക്കുറിച്ചും, ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ സംബന്ധിച്ചുമാണ്. ഇതൊക്കെ പോലെ എനിക്ക് സുരക്ഷയൊരുക്കാന്‍ കാരണങ്ങള്‍. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ സാര്‍? - സുബ്രഹ്മണ്യന്‍ സ്വാമിയോട് കങ്കണ ചോദിച്ചു.
I am not just a Bollywood star sir, I am also a very vocal and concerned citizen, I was the target of political malice in Maharashtra, at my expense nationalists could make a government here.
I also spoke about tukde gang and strongly condemned Khalistani groups.
I am also a… https://t.co/CXbcQPNysb
കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രം 'തേജസ്' റിലീസിന് തയ്യാറെടുക്കുകയാണ്. എയ്‍ര്‍ ഫോഴ്‍സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന 'തേജസി'ന്റെ പ്രമേയം. അതേ സമയം കങ്കണ റണൗട് ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള 'എമര്‍ജൻസി' മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിച്ച് പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്.
കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്'. കങ്കണ റണൗട്ട് തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു നടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് സംവിധാനം ചെയ്‍തത് എന്നതിനാല്‍ 'എമര്‍ജൻസി'യാണ് കങ്കണയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്.
'രണ്ടാം വിവാഹത്തിന് ഐശ്വര്യ, പറ്റില്ലെന്ന് രജനി': ഈ വിവാദത്തിന് പിന്നാലെ സംഭവിച്ചത്.!
ആ വിജയ് ചിത്രത്തില്‍ ഇപ്പോഴാണെങ്കില്‍ അങ്ങനെ അഭിനയിക്കില്ലെന്ന് തമന്ന.!