മലൈക അറോറയുടെ പിതാവും മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അനിൽ അറോറയെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈ: നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനിൽ അറോറ സെപ്തംബർ 11 ബുധനാഴ്ച ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. ആത്മഹത്യയാണെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചെങ്കിലും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ അതിർത്തി പട്ടണമായ ഫാസിൽകയിൽ നിന്നുള്ള പഞ്ചാബി ഹിന്ദു കുടുംബ അംഗമാണ് അനിൽ അറോറ. ഇന്ത്യൻ മർച്ചന്‍റ് നേവിയിലാണ് ഇദ്ദേഹം ജോലി ചെയ്തു. മലയാളിയായ ജോയ്‌സ് പോളികാർപ്പിനെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇവര്‍ക്ക് മലൈക്ക അറോറ, അമൃത അറോറ എന്നീ രണ്ട് പെണ്‍മക്കളാണ് ഉള്ളത്. എന്നാൽ, മലൈകയ്ക്ക് 11ഉം അമൃത 6ഉം വയസ്സുള്ളപ്പോൾ അനിലും ജോയ്‌സും വേർപിരിഞ്ഞു.
ഗ്രാസിയ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മാതാപിതാക്കളുടെ ഡൈവോഴ്സ് ചെറുപ്പത്തില്‍ കടുന്ന മാനസിക ആഘാതം ആയിരുന്നുവെന്ന് മലൈക്ക തന്നെ പറഞ്ഞിട്ടുണ്ട്. “മാതാപിതാക്കളുടെ വേർപിരിയൽ ശരിക്കും അമ്മയെ പുതിയൊരു വീക്ഷണ കോണിലൂടെ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചു. ഒരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്പോള്‍ സ്വതന്ത്ര്യയായി ജീവിക്കേണ്ടതിന്‍റെ ആവശ്യകത അത് എന്നെ പഠിപ്പിച്ചു“ മലൈക്ക പറഞ്ഞു.
എനിക്ക് മനോഹരമായ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു, പക്ഷേ തുടര്‍ന്ന് അത് എളുപ്പമായിരുന്നില്ല. വാസ്‌തവത്തിൽ, തിരിഞ്ഞുനോക്കുമ്പോൾ, അത് പ്രക്ഷുബ്ധമായിരുന്നു. എന്നാൽ പ്രയാസകരമായ ആ സമയം പ്രധാനപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട. അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് സംബന്ധിച്ച് മലൈക്ക പറഞ്ഞു. പിരഞ്ഞുവെങ്കിലും അവസാന കാലത്ത് മലൈക്ക അച്ഛനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
2023 ജൂലൈയിൽ പിതാവ് അനിൽ അറോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ മലൈക അമ്മ ജോയ്‌സിനോടൊപ്പം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. 2022 ൽ തന്‍റെ വീട്ടിലെ ക്രിസ്മസ് ആഘോഷത്തിന് മലൈകയ്ക്കും കുടുംബത്തിനൊപ്പവും അച്ഛനും ഉണ്ടായിരുന്നു.
അതേ സമയം ബോളിവുഡ് നടൻ അർജുൻ കപൂർ സൽമാൻ ഖാന്‍റെയും അർബാസ് ഖാന്‍റെയും മാതാപിതാക്കളായ സലിം ഖാനും സൽമ ഖാനും മലൈക അറോറയുടെ വീട്ടിൽ എത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മലൈകയുടെ അച്ഛൻ മരിച്ചെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അർജുൻ മലൈകയുടെ വീട്ടിലെത്തിയത്. മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനും, അനുജന്‍ സൊഹൈല്‍ ഖാനും മലൈകയുടെ വീട്ടില്‍ എത്തിയിരുന്നു.
എആര്‍എം ടീഷർട്ടുകൾ അണിഞ്ഞ് ആക്സിസ് ബാങ്ക് ജീവനക്കാർ; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ
'വെറുതെയല്ല ഭാര്യ ഇട്ടേച്ചു പോയത്’: വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര : തെക്ക് വടക്ക് ട്രെയ്ലർ