നാല് കൊല്ലം മുന്‍പ് കഴിച്ച ആദ്യ വിവാഹം രണ്ട് മാസം മുന്‍പ് പിരിഞ്ഞ് ഷൊയ്ബ് മാലിക്കുമായി നിക്കാഹ്; ആരാണ് ഈ സന?

By Web Team  |  First Published Jan 20, 2024, 3:38 PM IST

കഴിഞ്ഞ വര്‍ഷം സനയുടെ ജന്മദിനത്തില്‍ മാലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സംശയങ്ങള്‍ വര്‍ധിപ്പിച്ചിച്ചിരുന്നു. 


ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് ചലച്ചിത്രതാരം സന ജാവേദിനെ വിവാഹം കഴിച്ചത് ഇന്ന് വലിയ വാര്‍ത്തയായിരിക്കുകയാണ്. തന്‍റെ മൂന്നാം വിവാഹത്തില്‍ പാകിസ്ഥാന്‍ ടെലിവിഷന്‍ താരം സന ജാവേദിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം  വിവാഹം കഴിച്ചത്. സനയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. 

Latest Videos

കഴിഞ്ഞ വര്‍ഷം സനയുടെ ജന്മദിനത്തില്‍ മാലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സംശയങ്ങള്‍ വര്‍ധിപ്പിച്ചിച്ചിരുന്നു. അതിനിടയില്‍ ഇസ്ലാമിക നിയമ പ്രകാരം ഭാര്യയുടെ  ആവശ്യപ്രകാരമുള്ള വിവാഹമോചനം സാനിയ ഷൊയ്ബ് മാലിക്കില്‍ നിന്ന് നേടിയെന്നാണ് സാനിയയുടെ കുടുംബം വ്യക്തമാക്കുന്നത്. അതേ സമയം ആരാണ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ച  സന ജാവേദ് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. 

2012 മുതല്‍ പാക് ടിവി സീരിയലുകളില്‍ സജീവമായ വ്യക്തിയാണ് സന. നിരവധി ടിവി പരമ്പരകളിലും പാക് സിനിമകളിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്. ടിവി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. സനയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തെ പാക് ഗായകനായ ഉമൈര്‍ ജയ്സ്വാളിനെ 2020 ല്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ട് മാസം മുന്‍പാണ് ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഉടന്‍ സന ഷൊഹൈബിനെ വിവാഹം കഴിച്ചത് പാക് സോഷ്യല്‍ മീഡിയയിലും അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. 

സുഖൂന്‍ എന്ന സീരിയലിലാണ് അവസാനമായി സന അഭിനയിച്ചത്. സനയും ഷൊയ്ബ് മാലിക്കുമായുള്ള ബന്ധം ഒരു വര്‍ഷത്തിലേറെയായി എന്നാണ് പാക് മാധ്യമങ്ങള്‍ പ്രതികരിച്ചത്. 

എന്നാല്‍ രണ്ട് ദിവസം മുമ്പ് തന്നെ സാനിയ ഷൊയ്ബ് മാലിക്കുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജീവിതത്തിലെ കഠിനപാതകള്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹമെന്ന രീതിയില്‍ സാനിയ പോസ്റ്റ് ചെയ്തത്.

Just how fast the night changes… pic.twitter.com/m0cS3i2KM0

— Sana Thaheem (@SanaThaheem12)

സാനിയ നേരത്തെ അറിഞ്ഞു; ഷൊയ്ബ് മാലിക്കിന്‍റെ വിവാഹത്തിന് മുമ്പെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഒരു നീലക്കിളിയെപ്പോലെ സുന്ദരിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'വേദിക'

click me!