തന്‍റെ രോഗ വിവരങ്ങളും അൽക യാഗ്നിക് കൂട്ടിച്ചേർത്തു “വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് എന്നെ ബാധിച്ചത്.
ദില്ലി: ഗായിക അൽക യാഗ്നിക്കിന് കേള്‍വി ശക്തി നഷ്ടമാകുന്ന അപൂര്‍വ്വ രോഗം ബാധിച്ചു. നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി തന്‍റെ കേള്‍വി ശക്തി നഷ്ടമായ കാര്യം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക ഒരു വിമാനയാത്രയ്ക്ക് ശേഷമാണ് ഒന്നും കേൾക്കാതായത് എന്നാണ പറയുന്നത്.
"എന്‍റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഞാൻ ഒരു വിമാന യാത്രയ്ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തീരുമാനിച്ചത്” - അൽക യാഗ്നിക്ക് പറയുന്നു.
undefined
തന്‍റെ രോഗ വിവരങ്ങളും അൽക യാഗ്നിക് കൂട്ടിച്ചേർത്തു “വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് എന്നെ ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണം".
ഇല അരുണ്‍, സോനു നിഗം അടക്കം സംഗീത രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും അൽക യാഗ്നിക്കിന് പോസ്റ്റിന് അടിയില്‍ പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്. ബോളിവുഡിലെ വന്‍ ഹിറ്റുകള്‍ പാടിയ ഗായികയാണ് അൽക യാഗ്നിക്ക്. ഏഴ് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ മികച്ച ഗായികയുടെതായി ഇവര്‍ നേടിയിട്ടുണ്ട്.
അതേ സമയം വിദഗ്ധ ഡോക്ടര്‍മാകുടെ അഭിപ്രായം അനുസരിച്ച് പെട്ടെന്നുള്ള കേൾവി ശക്തി നഷ്ടപ്പെടല്‍ താരതമ്യേന അപൂർവമാണ്. ഇത് പ്രതിവർഷം 100,000 ൽ 5-20 ആളുകളെ ബാധിക്കുന്നു പ്രശ്നമാണ്. സെൻസറി ന്യൂറൽ നാഡി ഹിയറിംഗ് ലോസ് (SNHL) താരതമ്യേന അപൂർവമാണ്. അതിനാല്‍ തന്നെ എന്താണ് കാരണം എന്ന് കണ്ടെത്താന്‍ വൈകുന്നത് സാധാരണമാണ്.
ഹെർപ്പസ് സിംപ്ലക്സ്, അഞ്ചാംപനി, മുണ്ടിനീർ, വാരിസെല്ല-സോസ്റ്റർ വൈറസ് എന്നിവയ്ക്കിടയിലുള്ള എന്തെങ്കിലും മൂലമുണ്ടാകുന്ന വൈറൽ അണുബാധകൾ ഇതിന് വഴിവച്ചെക്കാം. ഈ വൈറസുകൾ കോക്ലിയ അല്ലെങ്കിൽ ഓഡിറ്ററി നാഡിക്ക് കേടുവരുത്തും ഇത് പെട്ടെന്ന് കേൾവി ശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
ചന്ദു ചാമ്പ്യൻ ബോക്‌സ് ഓഫീസിലും ചാമ്പ്യനോ; ആദ്യ മൂന്ന് ദിന കളക്ഷന്‍ പറയുന്നത്
ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാള തിളക്കം; സ്ട്രൈക്ക് റേറ്റില്‍ ഞെട്ടി മറ്റ് ഭാഷക്കാര്‍