മെയ് ഏഴിനായിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു.
തിരുവനന്തപുരം: തന്‍റെ വിവാഹം മുടങ്ങിയെന്ന വെളിപ്പെടുത്തലുമായി വ്ളോഗറും, അവതാരകനുമായ കാർത്തിക്ക് സൂര്യ. തന്‍റെ പ്രേമം തകർന്നുവെന്നത് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നുമാണ് പുതിയ വീഡിയോയിൽ കാർത്തിക്ക് സൂര്യ പറഞ്ഞത്. മെയ് 7ന് നടക്കാനിരുന്ന വിവാഹം കഴിഞ്ഞ ജനുവരിയില്‍ തന്നെ മുടങ്ങിയെന്ന് കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു. പക്ഷെ തന്‍റെ ഭാവിവധുവിന്‍റെ പേരോ മറ്റ് വിവരങ്ങളോ വീഡിയോയോ ഫോട്ടോയോ ഒന്നും കാർത്തിക്ക് അവതരിപ്പിച്ചിരുന്നില്ല.
മെയ് ഏഴിനായിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു. ഇത്രയും നാൾ നിങ്ങളോട് ഇതേ കുറിച്ച് പറയാതിരുന്നത് ഞാൻ ഓക്കെയായിരുന്നില്ല എന്നതുകൊണ്ടാണ്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞതും വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തിയതും. എന്നാല്‍ ഞാന്‍ ഇത് സംബന്ധിച്ച വീഡിയോയും മറ്റും നല്‍കാത്തതിനാല്‍ പലരും കാര്യങ്ങള്‍ ഊഹിച്ച് കാണും.
പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും മനസമാധാനം ജീവിതത്തിൽ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോൾ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ അവളെ പുകഴ്ത്തുന്നതുമായ ഏറെ വീഡിയോകള്‍ ഞാന്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക്ക് പറയുന്നു.
ഞാൻ കൈവിട്ട് പോയി. അതുകൊണ്ടാണ് വീഡിയോയും മറ്റും ചെയ്യാതിരുന്നത്. വീട്ടുകാരും വലിയ വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. ഇപ്പോൾ അവർ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്.
സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോൾ മാറി നിന്ന് കരയുകയായിരുന്നു ഞാൻ. ഇതെല്ലാം മനസിലാക്കി മൂവ് ഓൺ ചെയ്യാൻ എനിക്ക് മൂന്ന്, നാല് മാസം എടുത്തു. ഫെബ്രുവരി, മാർച്ചൊക്കെ ആയപ്പോഴേക്കും താങ്ങാൻ പറ്റാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു. കാർത്തിക്ക് സൂര്യ പറഞ്ഞു.
ലൈഫ്സ്റ്റൈൽ വ്ളോഗറായ കാർത്തിക് സൂര്യ പോഡ്കാസ്റ്റിലൂടെയും, ടിവി അവതാരകനായും ശ്രദ്ധേയനാണ്. ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന ടിവി പരിപാടിയുടെ അവതാരകനാണ്.
വെല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഒമര്‍ ലുലു ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തായി.!
'ഉറങ്ങും മുൻപേ ശ്രീനി കുറെനേരം എന്‍റെ ബെഡിന്‍റെ താഴെ ഇരിക്കും'; ആ ദിനങ്ങളെ കുറിച്ച് പേളി മാണി