സീസണ്‍ 4 ലെ ശ്രദ്ധേയ മത്സരാര്‍ഥി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ പ്രേക്ഷക പ്രശംസ നേടിയ താരങ്ങളില്‍ ഒരാളാണ് ശാലിനി നായര്‍. അവതാരകയും വിജെയുമായ ശാലിനി ബിഗ് ബോസ് ഷോ യില്‍ എത്തിയതിന് ശേഷമാണ് വലിയ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. ഇമോഷണല്‍ സ്ട്രാറ്റജിക്ക് ശ്രമിക്കുന്ന മത്സരാര്‍ഥി ആയിരിക്കുമെന്ന ഒരു പ്രതിച്ഛായയാണ് ശാലിനിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും ആദ്യം ഉയര്‍ന്നതെങ്കില്‍ അങ്ങനെയല്ല താനെന്ന് അവര്‍ കാണിച്ചുകൊടുത്തു. ശക്തമായ മത്സരം കാഴ്ച വെച്ചാണ് ശാലിനി ബിഗ് ബോസിന്‍റെ പടി ഇറങ്ങിയത്.
ഇപ്പോഴിതാ, ഒരിക്കൽ കൂടി ബിഗ് ബോസിലേക്ക് എന്ന തലക്കെട്ടോടെ ശാലിനി പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ വർഷം ബിഗ് ബോസിൽ മത്സരിക്കാൻ പോയതിന്റെ ഓർമ്മകളാണ് താരം പങ്കുവച്ചിരിക്കുന്നത്. 'പുതിയ സീസൺ ആരംഭിക്കാൻ ഇരിക്കെ കഴിഞ്ഞ സീസണിന്റെ ഓർമ്മകളൊക്കെ വരുകയാണ് എന്നു പറഞ്ഞാണ് ശാലിനി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് പോകുംമുന്‍പുള്ള വീഡിയോകളാണ് അതില്‍ കൂടുതലും. നൂറ് ദിവസത്തേക്കുള്ള വസ്ത്രങ്ങൾ പാക്ക് ചെയ്ത് കൊണ്ടുപോയത് ശാലിനി കാണിക്കുന്നുണ്ട്. ഇതിൽ പലതും താൻ ധരിക്കാതെ തിരിച്ചു കൊണ്ടുപോരേണ്ടി വന്നെന്നും താരം പറയുന്നു'.
പ്രോമോ ഷൂട്ടിനായി പോയപ്പോൾ എടുത്ത വീഡിയോയും പോകുന്നതിന് മുന്നേ എല്ലാവരുടെയും സപ്പോർട്ട് വേണമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും ശാലിനി ഇതിൽ ചേർത്തിട്ടുണ്ട്. ബിഗ് ബോസ് സീസൺ 5 തുടങ്ങുമ്പോൾ പുതിയ വിശേഷങ്ങളുമായി താൻ ഇവിടെ തന്നെയുണ്ടാകുമെന്നും പറഞ്ഞാണ് ശാലിനി വീഡിയോ അവസാനിപ്പിക്കുന്നത്.
രണ്ടാമത്തെ എവിക്ഷനിലൂടെയാണ് ശാലിനി ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്. പെട്ടൊന്നൊന്നും പുറത്ത് പോവേണ്ട ആളായിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകര്‍ അന്ന് ഒരേ സ്വരത്തില്‍ പറഞ്ഞത്.
ALSO READ : അതിരപ്പിള്ളി മനോഹരമെന്ന് രജനികാന്ത്; 'ജയിലര്‍' ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി: വീഡിയോ