അപ്രതീക്ഷിതമായി ദില്‍ഷ മുന്നില്‍! സന്തോഷം പങ്കുവച്ച് ശാലിനി

By Web Team  |  First Published Nov 24, 2022, 11:35 PM IST

ബിഗ് ബോസ് മലയാളം അവസാന സീസണിലെ ടൈറ്റില്‍ വിജയിയാണ് ദില്‍ഷ


ബിഗ് ബോസ് സീസൺ നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശാലിനി നായര്‍. നടിയും അവതാരകയുമായ ശാലിനി ബിഗ് ബോസിൽ എത്തിയതോടെയാണ് ജനശ്രദ്ധ നേടുന്നത്. കേവലം ആഴ്ചകൾ മാത്രമാണ് ഷോയിൽ ഉണ്ടായിരുന്നതെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ശാലിനിക്ക് കഴിഞ്ഞിരുന്നു. ഒരു നാട്ടിന്‍പുറത്തുകാരി പ്രതിച്ഛായയുമായി ബിഗ് ബോസില്‍ എത്തിയ ശാലിനി അക്കാരണത്താല്‍ തന്നെ മറ്റു മത്സരാര്‍ഥികളില്‍ നിന്ന് വേറിട്ട് നിന്നിരുന്നു. എന്നാൽ കേവലം മൂന്നാഴ്ച മാത്രമാണ് ശാലിനിക്ക് ബിഗ് ബോസ് വീട്ടിൽ കഴിയാനായത്. ഷോയിൽ നിന്ന് പുറത്തുവന്ന ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലിനി.

വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസിലെ തന്റെ സഹമത്സരാര്‍ഥിയും സീസൺ ഫോർ ടൈറ്റിൽ വിന്നറുമായ ദിൽഷയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വിശേഷമാണ് താരം പങ്കുവെക്കുന്നത്. 'അവിചാരിതമായ ഒരു കണ്ടുമുട്ടൽ!! ഇന്നലെയാണ് ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാൻ കൊച്ചിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായി ലുലു മാളിൽ വെച്ച് ദിൽഷയ കണ്ടു. പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചും സംസാരിച്ചും ഒരു പത്തു മിനിറ്റ് ചെലവഴിച്ചു. മുന്നോട്ടുള്ള യാത്രക്ക് പരസ്പരം ആശംസകൾ നേർന്നു കൊണ്ട് പിരിഞ്ഞു' എന്നാണ് ദിൽഷയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ ശാലിനി കുറിച്ചത്. അങ്ങനെ എല്ലാവരും ഒന്നിക്കട്ടെ, ദിലൂനോടുള്ള പിണക്കമൊക്കെ പോയോ, നല്ല കൂട്ടുകാരായി മുന്നോട്ട് പോവുക എന്നിങ്ങനെയാണ് ആളുകളുടെ കമന്റുകൾ. രണ്ടുപേരെയും ഒന്നിച്ച് കണ്ടതിൽ സന്തോഷമെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by VJ Shalini Nair (@vj_shalini_nair)

ബിഗ് ബോസിലേക്ക് ശാലിനിയെ പോലെ പോവാന്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഉപയേഗിക്കണം എന്നാണ് പുറത്തെത്തിയ ശേഷം ശാലിനി പറഞ്ഞത്. കാരണം അതൊരു വേറെ ലോകമാണ്. തന്റെ ജീവിതത്തില്‍ കിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭാഗ്യമാണ് ബിഗ് ബോസ്. പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ നമ്മള്‍ക്ക് പോവാന്‍ പറ്റിയ ലോകമാണതെന്നും ശാലിനി പറഞ്ഞിരുന്നു.

click me!