വിശാലിന്‍റെ ഊണിന് മുന്‍പുള്ള 'ചടങ്ങ്' എക്സ്പ്രഷനിട്ട് 'യോഗിബാബു': ചിരിച്ച് മറിഞ്ഞ് തമിഴകം.!

By Web Team  |  First Published Jan 18, 2024, 6:28 PM IST

എന്നാല്‍ ഈ സദ്യയില്‍ നിന്നുള്ള ഒരു രംഗമാണ് ഇപ്പോള്‍ തമിഴകത്ത് വൈറലാകുന്നത്. ഭക്ഷണം മുന്നില്‍ എത്തിയാല്‍ ചില പതിവുകള്‍ ഉള്ള വ്യക്തിയാണ് നടന്‍ വിശാല്‍. 


ചെന്നൈ: രത്നം എന്ന ചിത്രത്തിലാണ് നടന്‍ വിശാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സിംഗം പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരിയും വിശാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഈ ചിത്രത്തിന്‍റെ സെറ്റില്‍ നടന്‍ വിശാല്‍ എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിരുന്നു. എംജിആറിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ ചടങ്ങ്. 

എന്നാല്‍ ഈ സദ്യയില്‍ നിന്നുള്ള ഒരു രംഗമാണ് ഇപ്പോള്‍ തമിഴകത്ത് വൈറലാകുന്നത്. ഭക്ഷണം മുന്നില്‍ എത്തിയാല്‍ ചില പതിവുകള്‍ ഉള്ള വ്യക്തിയാണ് നടന്‍ വിശാല്‍. എല്ലാ മതത്തിന്‍റെയും പ്രാര്‍ത്ഥനയും നടത്തിയ ശേഷമെ വിശാല്‍ കഴിക്കൂ. ഇത് പതിവ് പോലെ വിശാല്‍ ഇന്നലെയും തുടര്‍ന്നു. എന്നാല്‍ ഇത് കണ്ട അടുത്തിരുന്ന നടന്‍ യോഗി ബാബുവിന്‍റെ എക്സ്പ്രഷനാണ് വന്‍ വൈറലായത്. 

Latest Videos

തമാശയായാണ് യോഗി ബാബുവിന്‍റെ  ഈ വീഡിയോ വൈറലായിരിക്കുന്നത്. തമിഴ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ചിരി പടര്‍ത്തുകയാണ്. നേരത്തെയും വിശാലിന്‍റെ ഭക്ഷണത്തിന് മുന്‍പുള്ള ചടങ്ങ് വലിയ ട്രോളായിരുന്നെങ്കിലും ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ് യോഗി ബാബുവിന്‍റെ വീഡിയോയ്ക്ക് പിന്നാലെ. വിശാലിന്‍റെ ഈ ഷോ കണ്ടിട്ടും ചിരിക്കാതിരിക്കുന്ന യോഗിയെ ശരിക്കും സമ്മതിക്കണം എന്നാണ് ചിലര്‍ വീഡിയോയില്‍ പ്രതികരിച്ചത്.

അതേ സമയം വിശാലിന്‍റെ ചില ആചാരങ്ങളെ ഇങ്ങനെ കളിയാക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി വിശാല്‍ ഫാന്‍സും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ യോഗി ബാബു കളിയാക്കാന്‍ ഉദ്ദേശിച്ചാകില്ല. വീഡിയോ അങ്ങനെയൊരു സന്ദര്‍ഭത്തില്‍ പ്രചരിപ്പിക്കപ്പെട്ടതാകാം എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Yogi Babu that Upper look 😂😂 pic.twitter.com/zx3BADfQvF

— ராஸ்கல் (@Rascal1_)

തമിഴകത്തെ ഇപ്പോഴത്തെ തിരക്കിട്ട ഹാസ്യ നടനാണ് യോഗി ബാബു. രത്നത്തിന് പുറമേ വിജയ് നായകനാകുന്ന ദ ഗോട്ട് അടക്കം ചിത്രങ്ങളിലും യോഗി ബാബു അഭിനയിക്കുന്നുണ്ട്. മാര്‍ക്ക് ആന്‍റണി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം വിശാല്‍ നായകനായി എത്തുന്ന ചിത്രമാണ് രത്നം. ഇതിന്‍റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിലാണ്. 

'അഴിച്ച് മാറ്റിക്കോ..' ദേഷ്യപ്പെട്ട് ബാലകൃഷ്ണ, ജൂനിയര്‍ എന്‍ടിആറിന്‍റെ ഫ്ലെക്സ് അഴിച്ചുമാറ്റി - വീഡിയോ.!

വിജയ് ദേവരകൊണ്ടയും രശ്മികയും ലിവിംഗ് ടുഗതറില്‍; വിവാഹ പ്ലാന്‍ ഉണ്ടോ, പുതിയ വിവരം ഇങ്ങനെ.!
 

click me!