'വെള്ളവും ഗ്ലാസും വച്ചാണ് പരിപാടി'; മലയാളിയുടെ ഇഷ്ടഗാനത്തിന് ഹൃദ്യമായൊരു ആവിഷ്കാരം

By Web Team  |  First Published Apr 24, 2020, 3:50 PM IST

കൊല്ലം സ്വദേശിയായ സേതുരാമന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഈ പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സേതുരാമന്‍ പാടുകയല്ല, കുപ്പി ഗ്ലാസുകളില്‍ വെള്ളം നിറച്ച് താളമിട്ട് കാഴ്ച്ചക്കാരെയും കേള്‍വിക്കാരെയും കൊണ്ട് പാടിക്കുകയാണ് അദ്ദേഹം. 


കാംപസ് ജീവിതത്തിന്‍റെ ഗൃഹാതുരതയില്‍ നിറയുന്ന ഓര്‍മകള്‍ക്കൊപ്പം എന്നും മലയാളികളുടെ നാവില്‍ വിരിയുന്ന പാട്ടുകളിലൊന്നാണ്  ‘കാറ്റാടിത്തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും’ എന്ന ഗാനം. എവര്‍ഗ്രീന്‍ ഹിറ്റ് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിനായി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ സംഗീതം പകര്‍ന്ന്  വിധു പ്രതാപ്  ശബ്ദം നല്‍കിയ ഗാനം. 

മറക്കാത്ത ആ ഈണത്തിന് സോഷ്യല്‍ മീഡിയയില്‍ പുതുമ നിറയ്ക്കുകയാണ് ഒരാള്‍. കൊല്ലം സ്വദേശിയായ സേതുരാമന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഈ പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സേതുരാമന്‍ പാടുകയല്ല, കുപ്പി ഗ്ലാസുകളില്‍ വെള്ളം നിറച്ച് താളമിട്ട് കാഴ്ച്ചക്കാരെയും കേള്‍വിക്കാരെയും കൊണ്ട് പാടിക്കുകയാണ് അദ്ദേഹം. ഗ്ലാസുകളില്‍ പല അളവില്‍ വെള്ളം നിറച്ച് അതില്‍ താളമിട്ടാണ് അദ്ദേഹം സംഗീതമൊരുക്കിയിരിക്കുന്നത്. 

Latest Videos

പരീക്ഷണം <3 കുപ്പി ഗ്ലാസ്സും വെള്ളവും :) ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്തു കൃത്യമായ അളവിൽ ഗ്ലാസ്സിൽ വെള്ളം നിറച്ച് Tone Correct Set ആക്കിയെടുക്കാൻ.... Song :: Kaattadi thanalum (Classmates)

Posted by Sethu Raman on Thursday, 16 April 2020

മണിക്കൂറുകളോളം സമയമെടുത്താണ് കൃത്യമായി അളവില്‍ സേതുരാമന്‍ വെള്ളം നിറച്ചത്. സേതുരാമന്‍ ചില്ലുഗ്ലാസും വെള്ളവും ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത ഈ ഗാനത്തിന്‍റെ പുതിയ രൂപം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ഒപ്പം തന്നെ സേതുരാമനും.

click me!