'ചിലത് പങ്കാളിയില്‍ നിന്നാണ് പഠിക്കുന്നത്': 'മിർസാപൂർ' സെക്സ് സീന്‍ സംബന്ധിച്ച് വിജയ് വര്‍മ്മ

By Web Team  |  First Published Jul 1, 2024, 4:18 PM IST

 ജൂലൈ 5ന് റിലീസാകുന്ന ക്രൈം ത്രില്ലര്‍ സീരിസിന്‍റെ മൂന്നാം സീസണിന് മുന്നോടിയായുള്ള പ്രമോഷനിലാണ് താരങ്ങള്‍


മുംബൈ: ബോളിവുഡ് താരങ്ങളായ ശ്വേതാ ത്രിപാഠിയും വിജയ് വർമ്മയും അവര്‍ അഭിനയിക്കുന്ന വെബ് സീരീസ് മിർസാപൂർ 3 യുടെ പ്രമോഷനിലാണ്. ജൂലൈ 5ന് റിലീസാകുന്ന ക്രൈം ത്രില്ലര്‍ സീരിസിന്‍റെ മൂന്നാം സീസണിന് മുന്നോടിയായുള്ള പ്രമോഷനില്‍ സീസൺ 2-ൽ  വിജയ് വർമ്മയുടെ ഛോട്ടയും  ശ്വേതാ ത്രിപാഠി ഗോലുവും തമ്മിലുള്ള സെക്സ് സീന്‍ എടുത്ത രസകരമായ സംഭവത്തെക്കുറിച്ച് വിജയ് വർമ്മ സംസാരിച്ചു. വ

“ഗോലുവിലൂടെ ഈ രംഗത്ത് ഈ പരീക്ഷണം നടത്തിയിരുന്നു. നേരിട്ട് ഗോലുവിന്‍റെ ക്യാരക്ടര്‍ വളരെ സാധാരണക്കാരിയും സുന്ദരിയുമായ പെൺകുട്ടിയാണ്. എന്നാൽ അവളുടെ സീരിസിലെ ആദ്യ രംഗത്തിൽ, ഒരു ലൈബ്രറിയിലെ ഇരുളടഞ്ഞയിടത്ത് ഇരുന്ന് ലൈംഗിക സാഹിത്യം വായിക്കുന്നത് അവളെയാണ് ആളുകള്‍ ആദ്യം കണ്ടത്. അവള്‍ ലൈംഗിക കാര്യത്തില്‍ വ്യത്യസ്‌തയാണെന്ന്  ഛോട്ടയ്ക്ക് വ്യക്തമാകണം എന്നതായിരുന്നു ആശയം"

Latest Videos

undefined

“സെക്സിന്‍റെ കാര്യത്തില്‍ പങ്കാളികളിൽ നിന്ന് ഞങ്ങൾ വളരെയധികം പഠിക്കുന്നുണ്ട്. തുടക്കത്തിൽ, പ്രത്യേകിച്ച് ലൈംഗികതയിൽ നിങ്ങൾ സ്വയം എല്ലാം സ്വയം കണ്ടെത്തുന്നതല്ല. ഗോലു ബെൽറ്റ് കൊണ്ട് സീനിനിടയില്‍ ഛോട്ടയോട് അടിക്കാന്‍ പറയുന്നുണ്ട്. എന്നാല്‍ അയാള്‍ സ്വയം അടിക്കുകയാണ്. എനിക്കാണ് ഈ ആശയം വന്നത്. ഞാന്‍ അത് സംവിധായകനോട് പറഞ്ഞപ്പോള്‍ അയാള്‍ ചിരിക്കാൻ തുടങ്ങി. അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഈ വ്യക്തിക്ക് അറിയില്ലെന്ന് വ്യക്തമാക്കാന്‍ ഇത് വേണമെന്ന് ഞാന്‍ സംവിധായകനോട് വിശദീകരിച്ചു ” വിജയ് വർമ്മ പറഞ്ഞു. 

മിർസാപൂർ എന്ന യുപിയിലെ നഗരത്തിലെ ഡോണായ കലീൻ ഭയ്യ (പങ്കജ് ത്രിപാഠി),അയാളുടെ ശത്രുവായ പണ്ഡിറ്റ് ബ്രദേഴ്‌സ് ഗുഡ്ഡു, ബബ്ലു എന്നിവര്‍ തമ്മിലുള്ള പോരാട്ടമാണ് ആദ്യ സീസണില്‍ മിർസാപൂരില്‍ അവതരിപ്പിച്ചത് . ആദ്യ സീസൺ അധികാരത്തിനായുള്ള യുദ്ധവും അതില്‍ പരിക്ക് പറ്റിയവര്‍ നടത്തുന്ന പ്രതികാരമാണ് രണ്ടാം സീസൺ പറ‌ഞ്ഞത്. 

നെഗറ്റീവ് കമന്‍റുകളെ തള്ളിക്കളഞ്ഞ് 'സുമിത്രേച്ചി': ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന് മീര

ബോളിവുഡ് ഞെട്ടി 'കൽക്കി 2898 എഡി' ബോക്സോഫീസില്‍ തൂഫാന്‍; ഹിന്ദി പതിപ്പ് 4 ദിവസത്തില്‍ നേടിയത്

click me!