അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ വില്ലനായി അഭിനയിക്കുന്നത് വിജയ് സേതുപതിയാണ്.
മുംബൈ: തെന്നിന്ത്യയില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. വിജയ് സേതുപതിയുടെ ഒടിടി സീരിസ് അരങ്ങേറ്റമാണ് ഫര്‍സി. ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരിയില്‍ എത്തുന്ന സീരിസില്‍ ഒരു പൊലീസ് ഓഫീസറായാണ് വിജയ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ഫര്‍സിയുടെ ട്രെയിലര്‍ പുറത്തിറക്കല്‍ ചടങ്ങില്‍ ഒടിടിയിലേക്കുള്ള വിജയ് സേതുപതിയുടെ അരങ്ങേറ്റമാണോ ഇത് എന്ന ചോദ്യത്തിന് നടന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്- 'ഇത് ഒരു അരങ്ങേറ്റമായി ഞാന്‍ കാണുന്നില്ല. 2010 ല്‍ തന്നെ ഞാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 55 സിനിമകള്‍ ചെയ്തു. അതില്‍ വലിയ ഫീച്ചര്‍ ഫിലിമുകളോ ഷോകളോ എന്ന വ്യത്യാസം ഇല്ല.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ ഞാന്‍ അതില്‍ ചെയ്യുന്ന അദ്ധ്യാനം അത് ഒന്ന് തന്നെയാണ്. സ്കൂളില്‍ ഗേള്‍ഫ്രണ്ടിനെ എങ്ങനെ ഇംപ്രസ് ചെയ്യിക്കാം എന്ന രീതിയില്‍ തന്നെയാണ് ഞാന്‍ സ്നേഹിക്കുന്ന പ്രേക്ഷകരെ ഇംപ്രസ് ചെയ്യിക്കാന്‍ ഒരോ ഷോട്ടും അഭിനയിക്കുന്നത് '
അതേ സമയം ഹിന്ദി മേഖലയിലെ പ്രേക്ഷകര്‍ തന്നെ ഗൌരവമായി സമീപിക്കുന്നത് തന്നെ ഞാന്‍ ഹിന്ദി പ്രൊജക്ടുകളില്‍ അഭിനയിക്കുന്നു എന്ന് അറിഞ്ഞത് മുതലാണ് എന്നും വിജയ് സേതുപതി പറയുന്നു. ഒരു ചിരിയോടെ വിജയ് തന്‍റെ അനുഭവം പങ്കുവച്ചു.
" രാജ് ഡികെയുടെ ഒരു ഹിന്ദി പ്രൊജക്ടില്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ, അതില്‍ ഷഹിദ് കപൂര്‍ ഉണ്ടെന്ന് ഞാന്‍ പറയും. അപ്പോള്‍ അവര്‍ വാവ്വൌ എന്ന് പ്രതികരിക്കും. പിന്നീട് ഷാരൂഖ് ഖാന്‍റെ വില്ലനായി ഞാന്‍ അഭിനയിക്കുന്നുണ്ട്. കത്രീന കൈഫിന്‍റെ കൂടെ അഭിനയിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രമേ ബഹുമാനം കിട്ടു. ശരിക്കും നിങ്ങള്‍ ആരുടെ കൂടെ ജോലി ചെയ്യുന്നു എന്നത് അശ്രയിച്ചിരിക്കും ഇത്" - വിജയ് സേതുപതി പറയുന്നു.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ വില്ലനായി അഭിനയിക്കുന്നത് വിജയ് സേതുപതിയാണ്. നയന്‍താര ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ കത്രീന കൈഫ് നായികയായി ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന മേരി ക്രിസ്മസിലും വിജയ് സേതുപതി പ്രധാന വേഷം ചെയ്യുന്നുണ്ട്.
അതേ സമയം ഫാമിലി മാന്‍ ഒരുക്കിയ ഷോ റണ്ണേര്‍സ് രാജ് ആന്‍ഡ് ഡികെ തയ്യാറാക്കുന്ന ഫര്‍സി സിരീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പുറത്തെത്തുക. ഫെബ്രുവരി 10 ന് സ്ട്രീമിംഗ് ആരംഭിക്കും. കള്ളനോട്ടും അധോലോകവും അതിനെക്കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് സിരീസിന്‍റെ പ്ലോട്ട്.
സണ്ണി എന്ന ആര്‍ട്ടിസ്റ്റ് ആണ് ഷാഹിദ് കപൂറിന്‍റെ കഥാപാത്രം. എന്നാല്‍ ഒരിക്കല്‍ വ്യാജ നോട്ട് നിര്‍മ്മാണത്തിന്റെ ലോകത്തേക്ക് എത്തുകയാണ് അയാള്‍. എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റാത്ത ഒരു കറന്‍സി മാതൃക സൃഷ്ടിക്കുകയും ചെയ്യുകയാണ് സണ്ണി. അന്വേഷണത്തിന് മുന്‍ മാതൃകകളൊന്നും ആശ്രയിക്കാത്ത ടാസ്ക് ഫോഴ്സ് ഓഫീസര്‍ മൈക്കള്‍ എന്ന കഥാപാത്രത്തെയാണ് സിരീസില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
തമിഴിലെയും ബോളിവുഡിലെയും രണ്ട് മികച്ച നടന്മാരുടെ കോമ്പിനേഷന്‍ സംഭവിക്കുന്നു എന്നത് ആസ്വാദകരെ ആവേശഭരിതരാക്കുന്ന ഒന്നാണ്. കെ കെ മേനോന്‍, റാഷി ഖന്ന, ഭുവന്‍ അറോറ, സക്കീര്‍ ഹുസൈന്‍, ചിത്തരഞ്ജന്‍ ജിഗി, ജസ്വന്ത് സിംഗ് ദലാല്‍, അമോല്‍ പരേക്കര്‍, കുബ്ര സേഠ്, റെജിന കസാന്‍ഡ്ര തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാഹിദ് കപൂറിനൊപ്പം വിജയ് സേതുപതി; ത്രില്ലര്‍ സിരീസ് 'ഫര്‍സി'യുമായി ആമസോണ്‍ പ്രൈം: ട്രെയ്‍ലര്‍
'ജയിലറി'ൽ വേഷം നൽകാമെന്ന് വാഗ്ദാനം; മോഡലിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ, കേസ്